ഹരിത ഗതാഗത മേഖലയിലെ മികച്ച സംരംഭങ്ങൾക്ക് കൊച്ചി നഗരത്തിന് കേന്ദ്ര ഭവന നഗരകാര്യവകുപ്പിന്റെ പ്രത്യേക പരാമർശം. 2025ലെ അർബൻ മൊബിലിറ്റി ഇന്ത്യ (UMI) കോൺഫറൻസിൽ ‘സിറ്റി വിത്ത് ദി ബെസ്റ്റ് ഗ്രീൻ ട്രാൻസ്പോർട്ട് ഇനീഷ്യേറ്റീവ് അവാർഡ്’ ലഭിച്ച ഹൈദരാബാദിനൊപ്പം കൊച്ചി നഗരവും അതിന്റെ ശ്രദ്ധേയമായ ഹരിത ഗതാഗത ഇടപെടലുകൾക്ക് ആദരിക്കപ്പെട്ടു.

Kochi Green Transport

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL), കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി വാട്ടർ മെട്രോ എന്നിവ ചേർന്ന് നടപ്പാക്കിയ ‘മെഗാ ഗ്രീൻ എനെർജി പ്രൊജക്റ്റ്സ് പവറിംഗ് കൊച്ചീസ് ട്രാൻസ്പോർട്ട് സെക്ടർ’ എന്ന പദ്ധതിയാണ് അംഗീകാരത്തിലേക്ക് നയിച്ചത്. സുസ്ഥിര ഗതാഗത മേഖലയിലെ കൊച്ചിയുടെ മാതൃകാപരമായ മുന്നേറ്റത്തെയാണ് പുരസ്‌കാരം അടയാളപ്പെടുത്തുന്നത്.

വായു, കര, റെയിൽ, ജലം എന്നീ നാല് സംഘടിത ഗതാഗത സംവിധാനങ്ങളും ഹരിത ഊർജത്തെ അടിസ്ഥാനമാക്കി സമന്വയത്തോടെ പ്രവർത്തിക്കുന്ന ഏക നഗരമാണ് കൊച്ചി. സംയോജിതവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗതത്തിന്റെ ദേശീയ മാതൃകയായി കൊച്ചി മാറിക്കൊണ്ടിരിക്കുകയാണ്.

ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, ഡയറക്ടർമാരായ സഞ്ജയ്കുമാർ, ഡോ. എം.പി രാംനവാസ് എന്നിവർചേർന്ന് കേന്ദ്ര ഭവന നഗരകാര്യവകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടറിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Kochi receives a Special Mention from the Ministry of Housing and Urban Affairs at UMI Conference 2025 for its ‘Mega Green Energy Projects’ across air, road, rail, and water transport sectors, setting a national model for sustainable mobility.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version