നെക്സ്റ്റ് ജെൻ അർബൻ മൊബിലിറ്റി മുന്നേറ്റത്തിന് മഹാരാഷ്ട്ര. രാജ്യത്തെ തന്നെ ആദ്യത്തെ പോഡ് ടാക്സി ശൃംഖല ആരംഭിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാനം. പദ്ധതിയുടെ സാധ്യതാ പഠനങ്ങൾ ആരംഭിക്കാൻ മഹാരാഷ്ട്ര സർക്കാർ മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റിയോട് (MMRDA) നിർദേശിച്ചു.

ഉയർന്ന ഗൈഡ്‌വേകളിൽ ഓടുന്ന ചെറുതും ഡ്രൈവറില്ലാതുമായ ഇലക്ട്രിക് വാഹനങ്ങളാണ് പോഡ് ടാക്‌സികൾ. നഗരഗതാഗതത്തിന് കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ പരിഹാരം വാഗ്ദാനം ചെയ്യുന്ന പോഡ് ടാക്സികൾ റോഡ് ഗതാഗതത്തിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും എന്നാണ് കണക്കുകൂട്ടൽ. മെട്രോ, ബസ്, റോഡ് ശൃംഖലകളുമായി തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന തരത്തിലാകും പോഡ് ടാക്സി നെറ്റ്‌വർക്ക് പ്രവർത്തിക്കുക.

സ്ഥിരമായ ഗതാഗതക്കുരുക്കും ദീർഘയാത്രാ സമയവും കൊണ്ട് ബുദ്ധിമുട്ടുന്ന താനെ, നവി മുംബൈ, മീര-ഭായന്ദർ എന്നീ അതിവേഗം വളരുന്ന മൂന്ന് നഗര മേഖലകളെ ബന്ധിപ്പിക്കുന്നതാകും നിർദിഷ്ട സംവിധാനം. എംഎംആർഡിഎ നോഡൽ ഏജൻസിയായി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെയായിരിക്കും പ്രവർത്തിക്കുക. പ്രാഥമിക സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ സാങ്കേതികവും സാമ്പത്തികവുമായ നിർദേശങ്ങൾ സമർപ്പിക്കാൻ സ്വകാര്യ കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്

Maharashtra instructs MMRDA to study the feasibility of India’s first Pod Taxi network, aiming to connect Thane, Navi Mumbai, and Mira-Bhayandar with small, driverless electric vehicles on elevated guideways to ease traffic congestion.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version