ലോക്ക്ഹീഡ് മാർട്ടിൻ നിർമിച്ച എഫ് -35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ സൗദി അറേബ്യക്ക് നൽകാൻ യുഎസ്. ഇതുമായി ബന്ധപ്പെട കരാറിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
സൗദിക്ക് നിരവധി ജെറ്റുകൾ വാങ്ങാൻ ആഗ്രഹമുണ്ടെന്നും അക്കാര്യം പരിഗണിക്കാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ യുഎസ് സന്ദർശനത്തിന് മുന്നോടിയായാണ് ഫൈറ്റർ ജെറ്റ് കരാറിനെക്കുറിച്ചുള്ള ചർച്ചയും ട്രംപ് സജീവമാക്കിയിരിക്കുന്നത്.

സന്ദർശനത്തോട് അനുബന്ധിച്ച് യുഎസ്സും സൗദിയും തമ്മിൽ സാമ്പത്തിക, പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രംപിന്റെ ഗൾഫ് സന്ദർശനത്തിനുശേഷമുള്ള ഏറ്റവും സുപ്രധാന കൂടിക്കാഴ്ചയാണിത്.
അമേരിക്കൻ ആയുധങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. എന്നാൽ സമീപ വർഷങ്ങളിലെ സൗദിയുടെ നടപടികൾ രാജ്യത്തിന് അമേരിക്കയുടെ ഏറ്റവും സെൻസിറ്റീവ് സ്റ്റെൽത്ത് സാങ്കേതികവിദ്യയിലേക്ക് പ്രവേശനം നൽകുന്നതിനെക്കുറിച്ച് നിരവധി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
സൗദി അറേബ്യയ്ക്ക് ചൈനയുമായി അടുത്ത സുരക്ഷാ ബന്ധമുള്ളതിനാൽ, യുഎസ് വിൽപനയുമായി മുന്നോട്ട് പോയാൽ ചൈനയ്ക്ക് എഫ്-35 സാങ്കേതികവിദ്യ ലഭ്യമാകുമെന്ന് പ്രതിരോധ ഇന്റലിജൻസ് ഏജൻസി ആശങ്ക ഉന്നയിക്കുന്നു. ഇത് ഗുരുതരമായ അപകടസാധ്യതയാണെന്ന് യുഎസ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
| US President Donald Trump stated the US is prepared to sell F-35 stealth fighter jets to Saudi Arabia, despite concerns from US security officials about sharing sensitive technology. |
