മൾട്ടി-മോഡൽ ഇലക്ട്രിക് വാഹന ശൃംഖല സ്ഥാപിക്കുന്നതിനായി ആന്ധ്രാപ്രദേശും തണ്ടർപ്ലസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യവും തമ്മിൽ വമ്പൻ കരാർ. തണ്ടർപ്ലസ്സിനൊപ്പം ഇടിഒ മോട്ടോഴ്‌സ്, റോക്കിത്ത് എന്നിവ ചേർന്നുള്ള കൺസോർഷ്യമാണ് വിശാഖപട്ടണത്ത് നടന്ന ആന്ധ്രാപ്രദേശ് പങ്കാളിത്ത ഉച്ചകോടിയിൽ കരാർ ഒപ്പിട്ടത്. ആന്ധ്രാപ്രദേശ് സാമ്പത്തിക വികസന ബോർഡുമായുള്ള കരാർ, ₹515 കോടിയുടെ മൾട്ടി-മോഡൽ ഇലക്ട്രിക് മൊബിലിറ്റി ആൻഡ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ രൂപരേഖ നൽകുന്നു.
പദ്ധതിയിലൂടെ 1,450 പേർക്ക് നേരിട്ടും 3,100 പേർക്ക് പരോക്ഷമായും ജോലി ലഭിക്കും. ഇതടക്കം 5000ത്തിലധികം തൊഴിലവസരങ്ങളാണ് പദ്ധതി സൃഷ്ടിക്കുക. ഫ്ലീറ്റ് പ്രവർത്തനങ്ങൾ, ചാർജിംഗ് സ്റ്റേഷൻ മാനേജ്മെന്റ്, ഉപഭോക്തൃ പിന്തുണ, മൊബിലിറ്റി മാനേജ്മെന്റ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ സ്ത്രീകൾ നയിക്കുന്ന തൊഴിൽ അവസരങ്ങൾക്കുള്ള വ്യവസ്ഥകളും സംരംഭത്തിൽ ഉൾപ്പെടുന്നു.
തണ്ടർപ്ലസ് സംസ്ഥാനത്തുടനീളം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ശൃംഖല വികസിപ്പിക്കും. 25 കിലോമീറ്റർ ഇടവേളകളിൽ 120 kW ചാർജറുകളും ഇന്റർസിറ്റി റൂട്ടുകളിലും ഹൈവേകളിലും ഓരോ 100 കിലോമീറ്ററിലും 1 MW അൾട്രാ-ഫാസ്റ്റ് ചാർജറുകളും സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നു. വിജയവാഡയിൽ 3 MW ചാർജിംഗ് ഹബ്ബും നെല്ലജാർലയിലും വിശാഖപട്ടണത്തും 0.5 MW സൗകര്യങ്ങളും തണ്ടർപ്ലസ് ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. വിശാഖപട്ടണം-ചെന്നൈ വ്യാവസായിക ഇടനാഴിക്ക് വേണ്ടിയുള്ള വൈദ്യുതീകരണ പദ്ധതികളിലും കമ്പനി പ്രവർത്തിക്കുന്നു.
Andhra Pradesh and the ThunderPlus-led consortium (ETO Motors, Roqitt) signed a ₹515 crore agreement to establish a multi-modal EV network and charging infrastructure. The project, signed at the AP Partnership Summit, is set to create over 5,000 jobs across the state.
