ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ (ULCCS) ആഗോള സഹകരണ സാംസ്കാരിക പൈതൃക സൈറ്റായി ആദരിച്ച് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ICA). ബ്രസീലിലെ ഇറ്റാമറതി പാലസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് നൂറുവർഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണസംഘമായ ഊരാളുങ്കലിനെ ലോക സഹകരണ സാംസ്കാരിക പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക സഹകരണ പ്രസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകം പേറുന്ന 25 രാജ്യങ്ങളിൽ നിന്നുള്ള 31 കേന്ദ്രങ്ങളിൽ ഒന്നായാണ് ഊരാളുങ്കൽ സൊസൈറ്റി ഇടംനേടിയത്.

ഗുജറാത്തിലെ ആനന്ദിലുള്ള അമൂലിന്റെ ഡോ. വർഗീസ് കുര്യൻ മ്യൂസിയവും പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ രണ്ട് എൻട്രികൾ ഉള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായും ഇന്ത്യ മാറി. സഹകരണ സാംസ്കാരിക പൈതൃകകേന്ദ്രങ്ങളുടെ ആദ്യ ലോകഭൂപടം ഉൾപ്പെടുത്തി, കോ ഓപ്പറേറ്റീവ് കൾച്ചറൽ ഹെറിറ്റേജ് പ്ലാറ്റ്ഫോമും (www.culturalheritage.coop) ഐസിഎ പ്രകാശിപ്പിച്ചിട്ടുണ്ട്.
തലമുറകളിലൂടെ സഹകരണ സ്ഥാപനങ്ങൾ സംസ്കാരം, ഉപജീവനമാർഗ്ഗം, വിദ്യാഭ്യാസം, സാമൂഹിക പുരോഗതി എന്നിവ എങ്ങനെ രൂപപ്പെടുത്തിയെന്ന് കാണിക്കുന്നതാണ് അംഗീകാരം. മലബാറിലെ ഗ്രാമീണ പാരമ്പര്യത്തെ ആഗോള പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന പ്ലാറ്റ്ഫോമിന്റെ സമർപിത പേജിലാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഉൾപ്പെടുത്തിയിട്ടുള്ളത്.
International Cooperative Alliance (ICA) recognizes Uralungal Labor Contract Cooperative Society (ULCCS) as a Global Cooperative Cultural Heritage Site, one of only 31 worldwide. ULCCS joins Amul’s Dr. Verghese Kurien Museum on this prestigious list, highlighting India’s rich cooperative history.
