റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. മോസ്കോയിൽ എസ്സിഒ പ്രതിനിധി സംഘങ്ങളുടെ തലവന്മാരുടെ യോഗത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ഡിസംബർ ആദ്യം പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയുടെ മുന്നൊരുക്കങ്ങൾ ഉൾപ്പെടെ ഇരുവരും ചർച്ച ചെയ്തു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സന്ദർശിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു . വരാനിരിക്കുന്ന വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു. പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ കൂടുതൽ പുരോഗതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും മാർഗനിർദേശങ്ങളെയും ആഴത്തിൽ വിലമതിക്കുന്നു- ജയശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
External Affairs Minister S. Jaishankar met Russian President Vladimir Putin in Moscow to discuss preparations for the upcoming India-Russia Annual Summit during Putin’s visit to India in early December. They also exchanged views on regional and global developments.
