പൂർണമായും എമിറാത്തി പ്രതിഭകൾ രൂപകൽപന ചെയ്ത് നിർമിച്ച ആദ്യത്തെ ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റായ ബദർ-250 (ബി-250) പുറത്തിറക്കിയതോടെ യുഎഇ വ്യോമയാന, പ്രതിരോധ മേഖലയിൽ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ദുബായ് എയർഷോ 2025ൽ അനാച്ഛാദനം ചെയ്ത ഈ വിമാനം നൂതന സാങ്കേതികവിദ്യകൾ, മൾട്ടി-റോൾ കഴിവുകൾ, ലോകോത്തര പ്രകടനം എന്നിവ പ്രദർശിപ്പിക്കുന്നു. മേഖലയിലെ വ്യോമയാനരംഗത്ത് യുഎഇയുടെ വളർന്നുവരുന്ന നേതൃത്വത്തെ എടുത്തുകാണിക്കുന്നതാണ് നേട്ടം.

ദുബായ് വേൾഡ് സെൻട്രലിൽ നടക്കുന്ന ദുബായ് എയർഷോയ്ക്കിടെ, പ്രമുഖ പ്രതിരോധ, നിർമാണ കമ്പനിയായ കാലിഡസ് ഹോൾഡിംഗ് ഗ്രൂപ്പാണ് B-250 ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റ് അവതരിപ്പിച്ചത്. പൂർണമായും എമിറാത്തി വൈദഗ്ധ്യം ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത യുഎഇയിലെ ആദ്യത്തെ തദ്ദേശീയ ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റാണിത്.
വിമാനത്തിന്റെ വിജയകരമായ ആദ്യ പറക്കലിനും കർശനമായ യോഗ്യതാ, കോർ ടെസ്റ്റിംഗ് പ്രോഗ്രാമുകളും പൂർത്തിയാക്കിയതിനുശേഷമാണ് ലേഞ്ച്. പൂർണമായും കാലിഡസ് വികസിപ്പിച്ചെടുത്തതും എമിറാത്തി പ്രതിഭകൾ എമിറേറ്റ്സിൽ പൂർണമായും രൂപകൽപന ചെയ്ത് നിർമിച്ചതുമായ ആദ്യത്തെ ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റ് പുറത്തിറക്കുന്നതിൽ അഭിമാനമുണ്ടെന്ന് കാലിഡസ് ഹോൾഡിംഗ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. ഖലീഫ മുറാദ് അൽബ്ലൂഷി പറഞ്ഞു:
യുഎഇയിലും മേഖലയിലും ഇത്തരത്തിലുള്ള ആദ്യത്തേതാണ് B-250. ആഗോള നിലവാരത്തിൽ നൂതന വ്യോമയാന സംവിധാനങ്ങൾ രൂപകൽപന ചെയ്യുന്നതിലും ഉത്പാദിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കമ്പനിയുടെയും യുഎഇയുടെയും നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്ന നേട്ടമാണിത്. ദേശീയ പ്രതിരോധ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ നൂതന വ്യോമയാനത്തിനുള്ള ആഗോള കേന്ദ്രമായി സ്ഥാപിക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടുമായി ഈ നാഴികക്കല്ല് യോജിക്കുന്നുവെന്ന്-അദ്ദേഹം പറഞ്ഞു.
Sheikh Hamdan reviewed the Calidus B-250 (Badr-250) at Dubai Airshow 2025. It is the UAE’s first indigenous light attack aircraft, fully designed and manufactured with Emirati expertise.
