ഇന്ത്യൻ ആയുധ വിപണിയിൽ സ്ഥാനം ശക്തിപ്പെടുത്താൻ അദാനി ഗ്രൂപ്പ്. ഇതിനായി 7000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിട്ടുള്ളത്. കാൺപൂരിനടുത്തുള്ള 500 ഏക്കർ വിസ്തൃതിയുള്ള പ്ലാന്റിലാണ് കമ്പനിയുടെ പുതിയ ശ്രമങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.

പ്ലാന്റിൽ അദാനി ഡിഫൻസ് ഒന്നിലധികം ഡയമൻഷുകളിലുള്ള സ്മോൾ കാലിബർ അമ്യൂനിഷുകളാണ് നിർമിക്കുന്നത്. ഈ പ്ലാന്റ് നിലവിൽ പ്രതിവർഷം 150 ദശലക്ഷം റൗണ്ടുകൾ ഉത്പാദിപ്പിക്കുന്നു. ഓരോ വർഷവും 500 ദശലക്ഷം റൗണ്ടുകളിൽ എത്തുന്നതിനായി പ്രവർത്തനങ്ങൾ വർധിപ്പിക്കാനാണ് പദ്ധതി.
അദാനി ഡിഫൻസിന്റെ അമ്യുനിഷൻ മാനുഫാക്ചറിംഗം സ്ട്രാറ്റജിയുടെ നട്ടെല്ലാണ് കമ്പനിയുടെ കാൺപൂർ പ്ലാന്റ്. ആഭ്യന്തര വിപണിയെ കൂടുതൽ ഫലപ്രദമായി സേവിക്കുന്നതിനായി കമ്പനി അതിന്റെ ഉത്പാദന ശേഷി വികസിപ്പിക്കുകയാണെന്ന് റിലയൻസ് പ്രതിനിധികളെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
| Adani Group has invested ₹7,000 crore to strengthen its position in the Indian ammunition market, focusing on its large-scale small caliber ammunition plant near Kanpur. |
