തുല്യ വേതനത്തിനും ന്യായമായ തൊഴിൽ സമയത്തിനും വേണ്ടി വാദിച്ച് ബോളിവുഡ് താരം ദീപിക പദുക്കോൺ അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രമായ കൽക്കി 2898 ADയിൽ നിന്ന് താരം അടുത്തിടെ പിന്മാറിയതും ജോലിസമയവുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോൾ മറ്റൊരു വെളിപ്പെടുത്തലിലൂടെ ശ്രദ്ധ നേടുകയാണ് താരം. പ്രശസ്തിയും പണവും തൻ്റെ സിനിമാ തിരഞ്ഞെടുപ്പുകളെ ബാധിക്കില്ലെന്നും 500 കോടി ബഡ്ജറ്റിലുള്ള സിനിമകൾ പോലും തന്നെ ആവേശം കൊള്ളിക്കുന്നില്ലെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

ഹാർപ്പേഴ്സ് ബസാറുമായുള്ള അഭിമുഖത്തിലാണ് ദീപിക തൻ്റെ കരിയറിലെ മാറിയ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിച്ചത്. കരിയറിന്റെ ഈ ഘട്ടത്തിൽ പണത്തെക്കുറിച്ചോ പ്രശസ്തിയെക്കുറിച്ചോ ആലോചിക്കുന്നില്ലെന്നും, 100 കോടി സിനിമകളെക്കുറിച്ചോ 500-600 കോടി സിനിമകളെക്കുറിച്ചോ ചിന്തിക്കുന്നേയില്ലെന്നും ദീപിക പറഞ്ഞു.
Bollywood star Deepika Padukone stated in a recent interview that massive-budget films no longer excite her, emphasizing that fame and money do not influence her film choices. This follows her advocacy for equal pay and fair working hours.
