സൗജന്യ പ്രതിമാസ റേഷൻ പദ്ധതിയുടെ 2.25 കോടി അനർഹരായ ഗുണഭോക്താക്കളെ ഒഴിവാക്കി സർക്കാർ. കഴിഞ്ഞ 4-5 മാസത്തിനുള്ളിലെ കണക്കാണിത്. ദരിദ്രർക്ക് മാത്രമായാണ് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങൾ (ഗോതമ്പ്, അരി) അടക്കമുള്ളവ നൽകുന്നത്. എന്നാൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള (NFSA) പരിധിക്ക് മുകളിൽ പ്രതിമാസ വരുമാനമുള്ളവരെയാണ് ഈ കാലയളവിനുള്ളിൽ ഒഴിവാക്കിയിരിക്കുന്നത്.
നാലുചക്ര വാഹനങ്ങൾ സ്വന്തമായുള്ളവർ, പ്രതിമാസ വരുമാനം പരിധിക്ക് മുകളിലോ കമ്പനികളുടെ ഡയറക്ടർ സ്ഥാനത്തോ ഉള്ളവർ എന്നിങ്ങനെയുള്ളവരെയാണ് വെട്ടിക്കുറച്ചതെന്ന് ഭക്ഷ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. അർഹരായവർക്കു മാത്രം പ്രയോജനപ്പെടുന്ന തരത്തിൽ പദ്ധതിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
The Central Government removed approximately 2.25 crore ineligible beneficiaries from the monthly free ration scheme (NFSA) to ensure the support is strictly provided only to the rightful poor households.
