മലയാള സിനിമയിലെ എക്കാലത്തെയും വലിയ ആക്ഷൻ ഹീറോയായാണ് അനശ്വര താരം ജയൻ അറിയപ്പെടുന്നത്. 1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ മാധവൻ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായിട്ടാണ് ജയൻ എന്ന എം. കൃഷ്ണൻ നായർ ജനിച്ചത്.

പഠനത്തിനൊപ്പം കലയിലും കായികരംഗത്തും കഴിവുണ്ടായിരുന്ന അദ്ദേഹം സ്കൂളിലെ എൻസിസിയിൽ മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതു വഴി അദ്ദേഹത്തിന് ഇന്ത്യൻ നാവികസേനയിൽ നേരിട്ട് നിയമനം ലഭിച്ചു. 15 വർഷം നാവികസേനയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം മാസ്റ്റർ ചീഫ് പെറ്റി ഓഫീസറായാണ് വിരമിച്ചത്.

ശാപമോക്ഷം (1974) എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. തനതായ ശൈലിയും ശരീര സൗന്ദര്യവും കാരണം വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റാൻ ജയനു സാധിച്ചു. പഞ്ചമി (1976) എന്ന ചിത്രത്തിലെ മികച്ച പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹം മലയാള സിനിമയിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചു.

ഓർമകൾ മരിക്കുമോ, മദനോത്സവം, അടിമക്കച്ചവടം, തച്ചോളി അംബു, ജയിക്കാനായി ജനിച്ചവൻ, മുക്കുവനെ സ്നേഹിച്ച ഭൂതം, കടത്തനാട്ട് മാക്കം, ലിസ തുടങ്ങിയ സിനിമകൾ അദ്ദേഹത്തെ പ്രശസ്തനാക്കി. ശബ്ദം, ഡയലോഗ് ഡെലിവറി, ശരീരഭാഷ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. ആക്ഷൻ രംഗങ്ങളിലെ കൃത്യതയും മെയ്‌വഴക്കവും കൂടിയായതോടെ മലയാളസിനിമയുടെ തന്നെ ലെജൻഡറി ആക്ഷൻ ഹീറോയായി അദ്ദേഹം മാറി.

അപകടകരമായ സാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യുന്നതിനുള്ള ധൈര്യത്തിൻ്റെ പേരിൽ പ്രശസ്തനായിരുന്നു ജയൻ. ആക്ഷൻ രംഗങ്ങൾ പൂർണതയോടെ ചെയ്യണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹമായിരുന്നു ഇതിനുപിന്നിൽ. എന്നാൽ ഇതേ കാരണം തന്നെ അദ്ദേഹത്തിന്റെ മരണത്തിലേക്കും നയിച്ചു എന്നു പറയാം. 1980 നവംബർ 16ന് കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ഹെലികോപ്റ്ററിൽ സ്റ്റണ്ട് രംഗം ഷൂട്ട് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം. 

Jayan, the legendary action hero and former Navy officer, starred in 116 films in just 6 years. Read about his life, style, and iconic status in Malayalam cinema.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version