2028 സാമ്പത്തിക വർഷത്തോടെ ആഗോളതലത്തിൽ 4,000 മുതൽ 6,000 വരെ ജോലികൾ വെട്ടിക്കുറയ്ക്കാൻ യുഎസ് ആസ്ഥാനമായുള്ള ടെക് കമ്പനി Hewlett-Packard (HP). എഐയിലൂടെ ഉത്പന്ന വികസനം വേഗത്തിലാക്കാനും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. എഐ സ്വീകരിക്കുന്നതിലൂടെ ഉത്പാദനക്ഷമത വർധിപ്പിക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ആകുമെന്ന് എച്ച്പി പ്രതിനിധി പറഞ്ഞു.

ഉത്പന്ന വികസനം, ഉപഭോക്തൃ പിന്തുണ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എച്ച്പിയുടെ ടീമുകളെ തൊഴിൽ പിരിച്ചുവിടൽ ബാധിക്കുമെന്ന് സിഇഒ എൻറിക് ലോറസ് വ്യക്തമാക്കി. ഇതിലൂടെ മൂന്ന് വർഷങ്ങൾക്കുള്ളിൽ ഏതാണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനി മുമ്പ് പ്രഖ്യാപിച്ച പുനസംഘടനാ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരിയിൽ 1000 മുതൽ 2000 വരെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കൂടുതൽ പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായുള്ള വാർത്ത.
| Hewlett-Packard (HP) plans to cut 4,000 to 6,000 jobs by FY 2028, focusing on AI adoption to accelerate product development, improve customer satisfaction, and achieve approximately $1 billion in savings. |
