കാബൂളിനെ ഡൽഹിയും അമൃത്സറുമായി ബന്ധിപ്പിക്കുന്ന എയർ ഫ്രൈറ്റ്
കോറിഡോർ ആരംഭിക്കാൻ ഇന്ത്യയും അഫ്ഗാനിസ്ഥാനും. അഫ്ഗാനിസ്ഥാന്റെ താലിബാൻ വ്യാപാര മന്ത്രി അൽ-ഹാജ് നൂറുദ്ദീൻ അസീസി ന്യൂഡൽഹിയിൽ നടത്തിയ സന്ദർശന വേളയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമിടയിലുള്ള എയർ കാർഗോ സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് നേരത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കാബൂൾ-ഡൽഹി സെക്ടറിലും കാബൂൾ-അമൃത്‌സർ റൂട്ടുകളിലും എയർ ഫ്രൈറ്റ് കോറിഡോർ സജീവമാക്കിയിട്ടുണ്ടെന്നും ഈ സെക്ടറുകളിൽ കാർഗോ വിമാനങ്ങൾ ഉടൻ ആരംഭിക്കുമെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള കണക്റ്റിവിറ്റി ഗണ്യമായി വർധിപ്പിക്കും. ഇന്ത്യയുടെ വ്യാപാര, വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.
India and Afghanistan are launching an Air Freight Corridor linking Kabul to Delhi and Amritsar. The move, announced during the Afghan minister’s visit, aims to significantly boost bilateral trade and connectivity.
