രാജ്യത്ത് യുദ്ധക്കപ്പൽ ഡിസൈൻ രംഗത്തേയ്ക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് സ്വകാര്യമേഖല. ഇന്ത്യൻ നാവികസേന അടുത്തിടെ ഐഎൻഎസ് മാഹി കമ്മീഷൻ ചെയ്തപ്പോൾ യുദ്ധക്കപ്പൽ ഡിസൈൻ രംഗത്തേക്കുള്ള സ്വകാര്യമേഖലയുടെ കടന്നുവരവിനു കൂടിയാണ് സാക്ഷ്യം വഹിച്ചത്. കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (CSL) ആണ് ഐഎൻഎസ് മാഹി നിർമിച്ചത്. എന്നാൽ ഇത് ഡിസൈൻ ചെയ്തത് കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നേവൽ ആർക്കിടെക്ചർ കമ്പനിയായ സ്മാർട്ട് എൻജിനീയറിംഗ് ആന്റ് ഡിസൈൻ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്.  

യുദ്ധക്കപ്പൽ ഡിസൈൻ രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യ സ്വകാര്യ സ്ഥാപനം എന്ന റെക്കോർഡ് ആണ് ഇതോടെ കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. പ്രതിരോധവകുപ്പിന്റെ ആഴം കുറഞ്ഞ ജലാശയങ്ങളിലും പോരാട്ടം നടത്താൻ കഴിവുള്ള എട്ടു അന്തർവാഹിനിവേധ യുദ്ധക്കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് മാഹി.

വിമാനവാഹിനിക്കപ്പലുകൾ പോലുള്ള മുൻനിര കപ്പലുകൾ തുടർന്നും വാർഷിപ്പ് ഡിസൈൻ ബ്യൂറോ തന്നെ രൂപകൽപ്പന ചെയ്യുമെന്ന് സ്മാർട്ട് എൻജിനീയറിംഗ് ആന്റ് ഡിസൈൻ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹരിരാജ് പുളിയങ്കോടൻ പറഞ്ഞു. കപ്പൽനിർമ്മാണ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം സർക്കാർ പ്രോത്സാഹിപ്പിച്ചുവരികയാണ്. ആ ശ്രമത്തിന്റെ ആദ്യ പ്രധാന ഫലമാണ് ഐഎൻഎസ് മാഹിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kochi-based Smart Engineering & Design Solutions is the first private entity to design an Indian Naval warship, the recently commissioned INS Mahe (ASW-SWC), marking a milestone in private sector defense contribution

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version