തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേശീയ പുരസ്കാരം. 2024 ലെ സീം നാഷണൽ എനർജി മാനേജ്മെന്റ് പുരസ്കാരങ്ങളിൽ പ്ലാറ്റിനം അവാർഡാണ് തിരുവനന്തപുരത്തിന് ലഭിച്ചത്. 2023ൽ തിരുവനന്തപുരം വിമാനത്താവളം ഈ വിഭാഗത്തിൽ ഗോൾഡ് അവാർഡ് നേടിയിരുന്നു.
റൂഫ് ടോപ് സോളാർ ഒപ്റ്റിമൈസേഷൻ, എനർജി ഓഡിറ്റ്, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വൈദ്യുതി ഉപയോഗ നിയന്ത്രണം ഉൾപ്പെടെയുള്ളവ പരിഗണിച്ചാണ് പുരസ്കാരം. 500 kW റൂഫ്ടോപ്പ് സോളാർ പ്ലാന്റിന്റെ കാര്യക്ഷമമായ നിരീക്ഷണവും പരിപാലനവും, ഊർജ മാനേജ്മെന്റ് ഓഡിറ്റുകൾ, ചില്ലർ സിസ്റ്റത്തിൽ Variable Frequency Drive (VFD) ഉപയോഗം തുടങ്ങിയവയാണ് പ്ലാറ്റിനം അംഗീകാരം ലഭിക്കാൻ വിമാനത്താവളം നടപ്പിലാക്കിയ പ്രധാന നടപടികൾ.
ഇതിനുപുറമേ IE1/IE2 മോട്ടോറുകൾ IE4 (Super Premium Efficiency) മോട്ടോറുകളാക്കി അപ്‌ഗ്രേഡ് ചെയ്തതും പെരിമീറ്റർ ലൈറ്റുകൾ സോളാർ അടിസ്ഥാനത്തിലേക്ക് മാറ്റിയതും പുരസ്കാര നേട്ടത്തിൽ സഹായിച്ചു. വിവിധ യൂട്ടിലിറ്റികളിലെ സിസ്റ്റം അപ്‌ഗ്രേഡുകൾ വഴി കാര്യക്ഷമതയും വിശ്വാസ്യതയും വർധിപ്പിക്കാനും വിമാനത്താവളത്തിനു സാധിച്ചു.
Thiruvananthapuram International Airport (TIAL) secured the SEEM National Energy Management Platinum Award 2024 for its efforts in energy conservation, including solar optimization, VFD use, and motor upgrades.
