ഇന്ത്യയിലെ പ്രതിരോധ വ്യവസായത്തിൽ പുതിയ ചുവടുവെയ്പ്പുമായി ബ്രിട്ടീഷ് കമ്പനി റോൾസ് റോയ്സ്. യുദ്ധ ടാങ്കുകൾ അടക്കം ശക്തമായ പ്രതിരോധ വാഹനങ്ങൾക്ക് ആവശ്യമായ എൻജിനുകൾ ആഭ്യന്തര വിപണിയിൽ നിർമിക്കാനാണ് റോൾസ് റോയ്സ് ഒരുങ്ങുന്നത്. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് കമ്പനി.

ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുമായി (DPSU) പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി കമ്പനി വ്യക്തമാക്കി. അർജുൻ മെയിൻ ബാറ്റിൽ ടാങ്കിനുള്ള (MBT) എഞ്ചിനുകളുടെ ഉത്പാദനം ആരംഭിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ (MoD) അന്തിമ അനുമതികൾക്കായി കാത്തിരിക്കുകയാണെന്നും കമ്പനി സ്ഥിരീകരിച്ചു. ഒരു ആഗോള എഞ്ചിൻ നിർമാതാവ് ഇന്ത്യയിലേക്ക് ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക കൈമാറ്റ ഓഫറുകളിൽ ഒന്നാണിത്.
പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ ആഭ്യന്തരമായി രൂപകൽപന ചെയ്ത ശക്തിയേറിയ അർജുൻ യുദ്ധ ടാങ്ക്, ഭാരം കുറഞ്ഞ യുദ്ധ ടാങ്കുകൾ, സൈനിക വാഹനങ്ങൾ, ഹെവി മോട്ടോർ വാഹനങ്ങൾ തുടങ്ങിയവക്കുള്ള എൻജിനുകളാണ് നിർമിക്കുക. നാവിക സേനയ്ക്ക് വേണ്ടി 4000 എൻജിനുകൾ ആഭ്യന്തരമായി നിർമിക്കാനുള്ള പദ്ധതിയുമായും കമ്പനി മുന്നോട്ടുപോകുകയാണ്.
Rolls-Royce is stepping into the Indian defence sector, planning to locally manufacture powerful engines for the Arjun Main Battle Tank and other military vehicles, involving a major technology transfer.
