അദാനി എൻ്റർപ്രൈസസിൻ്റെ ഉപകമ്പനിയായ അദാനി ഡിഫൻസ് സിസ്റ്റംസ്, പ്രൈം ഏയ്റോ സർവീസസിൻ്റെ ഫ്ലൈറ്റ് സിമുലേഷൻ ട്രെയിനിംഗ് സെൻ്റർ സ്വന്തമാക്കും. പ്രാരംഭമായി 820 കോടി രൂപയ്ക്ക് 72.8 ശതമാനം ഓഹരി വാങ്ങും.

പ്രൈം ഏയ്റോ സർവീസസിൻ്റെ ഫ്ലൈറ്റ് സിമുലേഷൻ ട്രെയിനിംഗ് സെൻ്ററിൽ നിലവിൽ 11 അഡ്വാൻസ്ഡ് ഫുൾ–ഫ്ലൈറ്റ് സിമുലേറ്ററുകളും 17 ട്രെയിനിംഗ് വിമാനങ്ങളുമാണ് ഉള്ളത്. ഇവ ഉപയോഗിച്ച് കൊേമർഷ്യൽ പൈലറ്റ് ലൈസൻസ്, റിക്കറന്റ് ട്രെയിനിംഗ്, പ്രത്യേക കോഴ്സുകൾ തുടങ്ങി വൈവിധ്യമാർന്ന പരിശീലനങ്ങളാണ് ട്രെയിനിംഗ് സെന്ററിൽ നൽകുന്നത്.
ഗുരുഗ്രാം, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിമുലേഷൻ സെന്ററുകൾ. ഹരിയാനയിലെ ഭിവാനി, നർനൗൽ എന്നിവിടങ്ങളിലും ഫ്ലൈയിംഗ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. അദാനി എന്റർപ്രൈസസിന്റെ ഉപസ്ഥാപനമായ അദാനി ഡിഫൻസും ഹൊറൈസൺ ഏയ്റോ സൊല്യൂഷൻസും ചേർന്നാണ് ഓഹരി ഏറ്റെടുക്കൽ.
ഗ്രൂപ്പിന് ഇതിനകം വിമാനത്താവള മേഖലയിലും എംആർഒ മേഖലയിലും സാന്നിധ്യമുണ്ട്. ഇന്ത്യയിൽ പ്രതിരോധ-സിവിൽ പൈലറ്റ് പരിശീലന വിപണി വേഗത്തിൽ വളരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പൂർണമായ സംയോജിത എവിയേഷൻ സർവീസസ് പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിലേക്കുള്ള അടുത്ത ചുവടുവെയ്പാണ് ഏറ്റെടുക്കലെന്ന് അദാനി ഡിഫൻസ് സിഇഒ അശിഷ് രാജ്വംശി പറഞ്ഞു. ഇന്ത്യൻ എയർലൈൻസുകൾക്ക് അടുത്ത വർഷങ്ങളിൽ 1500ലധികം വിമാനങ്ങൾ ഉൾപ്പെടുത്താനുണ്ടെന്നും, അതോടൊപ്പം സർട്ടിഫൈഡ് പൈലറ്റുകളുടെ ആവശ്യവും കുത്തനെ ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Adani Defence Systems is set to acquire a 72.8% stake in Prime Aero Services’ Flight Simulation Training Centre for ₹820 Cr, marking a major step into India’s growing pilot training market.
