യുഎസ് വായ്പാ ദാതാക്കൾക്കെതിരെ മറുകേസ് നൽകാനൊരുങ്ങി ബൈജൂസ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ. ഇതോടൊപ്പം വായ്പാദാതാക്കളുടെ ആരോപണങ്ങൾ അഭിമാനക്ഷതമുണ്ടാക്കിയെന്ന് ആരോപിച്ച് 2.5 ബില്യൺ ഡോളർ ആവശ്യപ്പെട്ടുള്ള മാനനഷ്ടക്കേസും നൽകാൻ ഒരുങ്ങുകയാണ് അദ്ദേഹം.

കേസിൽ ബൈജു രവീന്ദ്രൻ ഉടൻ 1.07 ബില്യൻ ഡോളർ കെട്ടിവയ്ക്കണമെന്ന് ഡെലവെയർ കോടതി ഉത്തരവിട്ടിരുന്നു. ബൈജൂസിന് 1.2 ബില്യൻ ഡോളർ (10,000 കോടി രൂപ) വായ്പ നൽകിയ യുഎസ് ധനകാര്യ സ്ഥാപനങ്ങൾ സമർപ്പിച്ച കേസിനെ തുടർന്നായിരുന്നു ഉത്തരവ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ബാങ്കുകൾ അനുകൂല വിധി നേടിയതെന്നും തന്റെ ഭാഗം കേൾക്കാതെയാണ് വിധി പ്രസ്താവിച്ചതെന്നും ബൈജു രവീന്ദ്രൻ ആരോപിക്കുന്നു.
തന്റെ വാദം കേൾക്കാൻ 30 ദിവസത്തെ സമയവും അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ ഇത് കോടതി അനുവദിച്ചില്ലെന്നും ഈ സാഹചര്യത്തിലാണ് അപ്പീൽ എന്നോണം പുതിയ കേസും മാനനഷ്ടക്കേസും നൽകാനുള്ള നീക്കമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു
BYJU’S founder Byju Raveendran plans to file a counter-suit and a $2.5 billion defamation claim against US lenders, alleging their fund misappropriation accusations caused reputational damage.
