അടുത്ത അഞ്ചു വർഷംകൊണ്ട് ഇന്ത്യയിലെ സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും വലിയ അവസരങ്ങൾ തുറക്കുമെന്ന് കേന്ദ്ര പ്രിൻസിപ്പൽ അഡ്വൈസറിക്കു കീഴിലുള്ള സൊസൈറ്റി ഫോർ ഇലക്ട്രോണിക് ട്രാൻസാക്ഷൻസ് ആൻഡ് സെക്യൂരിറ്റ് (SETS) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻ. സുബ്രഹ്മണ്യൻ. ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026ന്റെ ഭാഗമായുള്ള കർട്ടൻ റെയ്സർ ഇവന്റായി, സോഫ്റ്റ്വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യയും, ISACAയും ചേർന്ന് സംഘടിപ്പിച്ച പ്രീ-സമ്മിറ്റ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് പോലുള്ള വലിയ ഇവന്റുകൾ രാജ്യത്ത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈബർ സെക്യൂരിറ്റിയുടെ ആർ ആൻഡ് ടി വിഭാഗത്തിൽ പ്രവർത്തിച്ച ഒരാളെന്ന നിലയിൽ സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പുകൾക്ക് വലിയ സാധ്യതയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഒരു മോഡൽ വികസിപ്പിക്കുകയും അത് വിവിധ ഉപയോഗങ്ങൾക്കായി കസ്റ്റമൈസ് ചെയ്യുകയും ചെയ്യുന്ന മോഡൽ ഡെവലപ്മെന്റ് ഫെയിസിലാണ്. നിരവധി അവസരങ്ങളുള്ള പ്രഝാന മേഖലയാണിത്. പെർപ്ലെക്സിറ്റി ൃ പോലുള്ള ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. ഒരു മോഡൽ ഉപയോഗിക്കുന്നതാണെങ്കിലും, അതിനെ പ്രത്യേക വെർട്ടിക്കലിലേക്ക് എങ്ങനെ അനുയോജ്യമാക്കാം എന്നതിലും വലിയ അവസരമാണുള്ളത്. ഹെൽത്ത്കെയർ, ഫിനാൻസ്, ഇന്റലിജന്റ് റോഡ് ട്രാൻസ്പോർട്ടേഷൻ തുടങ്ങിയവയും വലിയ അവസരങ്ങളുടെ മേഖലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടെക്നോളജിയുടെ വികസിക്കുന്ന പശ്ചാത്തലത്തിൽ നോക്കുമ്പോൾ, രാജ്യം 5ജിയിൽ നിന്ന് 6ജിയിലേക്ക് നീങ്ങുകയാണെന്നും ഇതിനായി 2030 വരെ നീളുന്ന റോഡ്മാപ്പ് നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എഐ ഇന്ത്യ ഇംപാക്ടിൽ ഇന്ത്യയുടെ കാഴ്ചപ്പാടിൽ നിന്ന് ഇതിൽ ഇന്ത്യയ്ക്ക് എന്താണ്നേടാവുന്നത്, രാജ്യത്തിനായി നമുക്ക് എന്താണ് വ്യത്യസ്തമായി നിർമിക്കാനാകുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആപ്ലിക്കേഷൻ ലെയറിൽ ഇന്ത്യയ്ക്ക് മികച്ച കഴിവ് ഉണ്ട്. അത് നഷ്ടപ്പെടുത്തരുത്. അതിൽ നാം മുന്നോട്ട് പോകണം. അതോടൊപ്പം, ക്രിപ്റ്റോഗ്രാഫി, പ്രൈവസി മെച്ചപ്പെടുത്തുന്ന ടെക്നിക്സ്, പുതിയ സ്കീമുകൾ, അന്താരാഷ്ട്ര സ്റ്റാൻഡേർഡുകളിലേക്കുള്ള സംഭാവനകൾ പോലുള്ള അടിസ്ഥാനപരമായ, ഡീപ്പ്-ടെക് മേഖലകളിലെ കഴിവുകളും ഇന്ത്യ നിർമ്മിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഐ ഇന്ത്യാ മിഷൻ മുഖേന രാജ്യം നിർമിത ബുദ്ധിയെ ജനാധിപത്യവത്കരിക്കാൻ ശ്രമിക്കുകയാണെന്നും വിവിധ ഡൊമെയിനുകളിലേക്കും മേഖലകളിലേക്കും പ്രഖ്യാപിച്ചിരിക്കുന്ന ഡാറ്റാസെറ്റുകളാണ് സർക്കാരിന്റെ പ്രധാന മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. ഇത് സ്റ്റാർട്ടപ്പുകൾക്ക് വലിയ സഹായമാകും. കമ്പ്യൂട്ട് ഇൻഫ്രാസ്റ്റ്രക്ചർ അത്യാവശ്യമാണെന്നതാണ് മറ്റൊരു കാര്യം. മോഡലുകൾ സ്കെയിൽ ചെയ്യാനും കസ്റ്റമൈസ് ചെയ്യാനുമെല്ലാം വലിയ ശേഷി വേണം. അതിനായി നിരവധി സൗകര്യങ്ങൾ ഇതിനകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യ ആളുകളുടെ ജോലി നഷ്ടപ്പെടുത്തുന്ന സാഹചര്യത്തെക്കുറിച്ച് വലിയ ഭയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻകാലത്ത് പല സാങ്കേതിക വിദ്യകളും വ്യാപകമായി സ്വീകരിക്കപ്പെടുമ്പോഴും ഇതേ ഭയം ഉണ്ടായിരുന്നു. വലിയ തോതിൽ കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾ വിവിധ സ്ഥാപനങ്ങൾ സ്വീകരിക്കുമ്പോഴും ആദ്യം പ്രതിരോധം ഉണ്ടായിരുന്നു. പക്ഷേ പിന്നീട് അതിന്റെ ഗുണഫലങ്ങൾ നമ്മൾ നേരിട്ട് കണ്ടു. എഐയെ മനുഷ്യരുടെ കഴിവുകൾ വർധിപ്പിക്കുന്ന ഉപകരണം എന്ന നിലയിലാണ് കാണേണ്ടത്. നമ്മൾ അതിനെ നിയന്ത്രിക്കാൻ പഠിച്ചാൽ, അതിന്റെ സങ്കീർണതകൾ മനസിലാക്കി ഉത്തരവാദിത്വത്തോടെ ഉപയോഗിച്ചാൽ, അതിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Dr. N. Subramanyan, SETS Executive Director, stated that the next five years offer massive opportunities for cybersecurity startups in India, focusing on customization, deep tech, and AI democratization.
