കോച്ചി മെട്രോ റയിൽ ലിമിറ്റഡ് (KMRL) ഫേസ് 2 പദ്ധതിയിലേക്കുള്ള എലിവേറ്റർ കരാർ ജോൺസൺ ലിഫ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്. ഫിനാൻഷ്യൽ ബിഡിൽ ഏറ്റവും താഴ്ന്ന നിരക്ക് സബ്മിറ്റ് ചെയ്തത് ജോൺസൺ ലിഫ്റ്റ്സായിരുന്നു.
730 ദിവസത്തെ സമയപരിധിയോടു കൂടിയാണ് KMRL ഈ കരാർ ടെൻഡർ വിളിച്ചത്. 2025 സെപ്റ്റംബർ 29-ന് സാങ്കേതിക ബിഡുകൾ തുറന്നപ്പോൾ രണ്ട് കമ്പനികൾ ടെൻഡർ സമർപ്പിച്ചു. സമർപ്പിച്ച ബിഡുകളുടെ സാങ്കേതിക വിലയിരുത്തൽ 2025 നവംബർ 27-ന് നടന്നു. ഫിനാൻഷ്യൽ ബിഡ് പ്രകാരം, ജോൺസൺ ലിഫ്റ്റ്സ് ഏറ്റവും കുറഞ്ഞ നിരക്കാണ് സമർപ്പിച്ചത്.

ജോൺസൺ ലിഫ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ₹ 17.4 കോടിയും, ഓട്ടിസ് എലിവേറ്റർ കമ്പനി (ഇന്ത്യ) ലിമിറ്റഡ് ₹ 19.7 കോടിയുമാണ് ഫിനാൻഷ്യൽ ബിഡ് സമർപ്പിച്ചത്.
കോച്ചി മെട്രോ ഫേസ് 2 പദ്ധതിക്കായുള്ള ഹെവി ഡ്യൂട്ടി മെഷീൻ റൂംലെസ് എലിവേറ്ററുകളുടെ ഡിസൈൻ, നിർമ്മാണം, സപ്ലൈ, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ (ഫേസ് 2) ഒരു മെട്രോ കോറിഡോർ ആണ് (പിങ്ക് ലൈൻ) ഉൾപ്പെടുന്നത്. ഇത് ജെഎൻഎൽ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ 11.2 കിലോമീറ്റർ ദൂരത്തിൽ 11 സ്റ്റേഷനുകൾ കവർ ചെയ്യുന്നു.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിലെ (ഫേസ് 2) എസ്കലേറ്റർ കരാറിനായി ഷെൻഡ്ലർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ (Schindler India Private Limited) ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ബിഡ്ഡറായി കൊച്ചി മെട്രോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Kochi Metro Rail Limited (KMRL) awarded the Kochi Metro Phase 2 elevator contract to Johnson Lifts, which quoted the lowest financial bid of ₹17.4 Cr.
