ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളുടേയും യാത്രാമാർഗമാണ് ട്രെയിനുകൾ. എന്നാൽ സ്ഥിരമായി ട്രെയിൻ യാത്ര ചെയ്യുന്നവർക്കു പോലും ട്രെയിനുകളുടെ നീല, ചുവപ്പ്, പച്ച, തവിട്ട് കോച്ചുകൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിയില്ല.

രാജധാനി പോലുള്ള സൂപ്പർ ഫാസ്റ്റ് പ്രീമിയം ട്രെയിനുകളിൽ ചുവന്ന നിറത്തിലുള്ള കോച്ചുകൾ ഉപയോഗിക്കുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ പോകുന്ന ട്രെയിനുകളിലാണ് ചുവന്ന കോച്ചുകൾ ഉപയോഗിക്കുന്നത്. 30 വർഷത്തോളമായി ചുവന്ന കോച്ചുകൾ ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്നുണ്ട്. പഞ്ചാബിലെ കപൂർതലയിലാണ് ചുവന്ന കോച്ചുകൾ നിർമിക്കുന്നത്. ട്രെയിനിന്റെ ചുവപ്പ് നിറം പ്രീമിയം സർവീസിനെ കാണിക്കുന്നു.
രാജ്യത്ത് സാധാരണയായി എക്സ്പ്രസ് ട്രെയിനുകളിലാണ് നീല നിറത്തിലുള്ള കോച്ചുകൾ ഉപയോഗിക്കുന്നത്. നീല കോച്ചുകൾ ആദ്യമായി ചെന്നൈയിലാണ് നിർമ്മിക്കുന്നത്. 25 വർഷമാണ് നീല കോച്ചുകളുടെ കാലാവധി. മണിക്കൂറിൽ 70 കിലോമീറ്ററാണ് നീല നിറത്തിലുള്ള കോച്ചുകളുള്ള ട്രെയിനിന്റെ ഏകദേശ വേഗത.
ഗരീബ് രഥ് ട്രെയിനുകളിൽ ഉൾപ്പെടുന്ന പച്ച കോച്ചുകൾ താങ്ങാനാവുന്ന വിലയിൽ എസി യാത്ര വാഗ്ദാനം ചെയ്യുന്നവയാണ്. കുറഞ്ഞ ചിലവിൽ സുഖസൗകര്യങ്ങൾ നൽകുന്നവയാണ് പച്ച നിറത്തിലുള്ള കോച്ചുകൾ. ഹ്രസ്വ ദൂര റൂട്ടുകളിൽ ഉപയോഗിക്കുന്ന പഴയ ഐസിഎഫ് കോച്ചുകളിൽ തവിട്ട് അല്ലെങ്കിൽ മങ്ങിയ നിറങ്ങളും കാണാം.
Discover the difference between Indian Railways’ Blue, Red, Green, and Brown coaches. Learn about their type, speed, and which trains use them like Rajdhani and Garib Rath.
