വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കൈകോർക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയവും ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സും. സിനിമാറ്റിക് കഥപറച്ചിലിലൂടെ ആഗോളതലത്തിൽ രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ടൂറിസം മന്ത്രാലയവും നെറ്റ്ഫ്ലിക്സ് എന്റർടൈൻമെന്റ് സർവീസസ് ഇന്ത്യയും സഹകരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് വാണിജ്യേതര ധാരണാപത്രത്തിൽ ഏർപ്പെട്ടതായി സർക്കാർ പാർലമെന്റിനെ അറിയിച്ചു. രാജ്യത്തെ പ്രകൃതിദൃശ്യങ്ങൾ, സാംസ്കാരിക, പൈതൃക സ്ഥലങ്ങൾ എന്നിവയുടെ പ്രചാരണം നെറ്റ്ഫ്ലിക്സുമായുള്ള ധാരണാപത്രത്തിൽ ഉൾപ്പെടുന്നതായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. വിഷ്വൽ സ്റ്റോറിടെല്ലിംഗിലൂടെയും ലക്ഷ്യസ്ഥാനങ്ങളുടെ ഓൺ-സ്ക്രീൻ പ്രാതിനിധ്യത്തിലൂടെയും ഇന്ത്യയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പങ്കാളിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം, പ്രകൃതി സൗന്ദര്യം, ടൂറിസം ഭൂപടത്തിൽ ഉൾപ്പെടാത്തതും എന്നാൽ മികച്ച ദൃശ്യഭംഗിയും ചരിത്രപ്രാധാന്യവുമുള്ള സ്ഥലങ്ങൾ എന്നിവ നെറ്റ്ഫ്ലിക്സിന്റെ ഉള്ളടക്കമാകും. ഇന്ത്യയുടെ വൈവിധ്യം ആഘോഷിക്കാനും പ്രാദേശിക സമൂഹങ്ങൾക്കും പ്രതിഭകൾക്കും അവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഈ സഹകരണമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ പറഞ്ഞു.

The Ministry of Tourism and Netflix sign a non-commercial MoU to promote India’s scenic, cultural, and historical destinations globally through cinematic storytelling and content creation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version