ദേശീയപാതാ വികസനത്തിൽ ഇന്ത്യ വൻ മുന്നേറ്റം നടത്തുന്നതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. കാലതാമസം നേരിട്ടിരുന്നു ദേശീയപാതാ പദ്ധതികളുടെ എണ്ണം 2024 ഏപ്രിൽ 1ൽ 152 ആയിരുന്നത് 2025 നവംബർ 30ഓടെ 85 ആയി കുറഞ്ഞതായി മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കി. ഭൂമിയേറ്റെടുക്കൽ തടസങ്ങൾ, നിയമാനുമതികൾ വൈകുക, യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, അനധികൃത കയ്യേറ്റം നീക്കം ചെയ്യൽ, നിയമസംരക്ഷണ പ്രശ്നങ്ങൾ തുടങ്ങിയവയാണ് പദ്ധതികൾ വൈകുന്നതിന്റെ പ്രധാന കാരണങ്ങളെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൺസെഷനയേർ/കോൺട്രാക്ടറുടെ സാമ്പത്തിക പ്രതിസന്ധി, കുറഞ്ഞ പ്രകടനം, കോവിഡും ശക്തമായ മഴയും പോലുള്ള ഫോഴ്സ് മേജർ സാഹചര്യം എന്നിവയും പല പദ്ധതികളെ പിന്നോട്ടടിപ്പിച്ചതായി മന്ത്രി അറിയിച്ചു. കാലതാമസം മറികടക്കാൻ സർക്കാർ കൈകൊണ്ട നടപടികളും അദ്ദേഹം വിശദീകരിച്ചു. Bhoomirashi പോർട്ടലും GIS അടിസ്ഥാനത്തിലുള്ള ലാൻഡ് അക്ക്വിസിഷൻ പ്ലാനും വഴി ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാനായി. പരിസ്ഥിതി–വനമന്ത്രാലയത്തിന്റെ പരിവേശ് പോർട്ടൽ പുനർനിർമിച്ച് അനുമതികൾ വേഗത്തിലാക്കാനായതായും മന്ത്രി ചൂണ്ടിക്കാട്ടി.
Minister Nitin Gadkari reports a reduction in delayed National Highway projects from 152 to 85, attributing remaining challenges to land acquisition, slow clearances, and contractor performance.
