റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യാ സന്ദർശനത്തിനിടെ താമസിക്കുന്ന ഹൈദരാബാദ് ഹൗസ് എന്ന ആഢംബര കൊട്ടാരം വാർത്തകളിൽ നിറയുകയാണ്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്ന ഹൈദരാബാദ് നിസാം മിർ ഉസ്മാൻ അലി ഖാന്റെ അവധിക്കാല വിശ്രമ കേന്ദ്രമായിരുന്ന കൊട്ടാരം ഇപ്പോൾ ലോകനേതാക്കളുടെ ഔദ്യോഗിക കൂടിക്കാഴ്ചക്ക് വേദിയാകുകയാണ്. 1974 മുതൽ ഹൈദരാബാദ് ഹൗസ് വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലാണ്. സംയുക്ത പത്രസമ്മേളനങ്ങൾക്കും പ്രധാന സർക്കാർ പരിപാടികൾക്കും ഇത് വേദിയാകാറുണ്ട്.

മിർ ഉസ്മാൻ അലി ഖാൻ നിർമിച്ച ഹൈദരാബാദ് ഹൗസ് ഇന്ത്യ ഗേറ്റിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. 8.2 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു പ്രൗഢ ഗംഭീരമായ കൊട്ടാരത്തിൽ 36 മുറികളുണ്ട്. യൂറോപ്പ്യൻ-മുഗൾ രീതിയിലാണ് നിർമാണം. ഏതാണ്ട് 170 കോടിയിലേറെ രൂപയാണ് കൊട്ടാരത്തിന്റെ വില. മുൻപ് ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു ബുഷ് തുടങ്ങിയ ആഗോള നേതാക്കൾ പ്രധാനമന്ത്രി, വൈസ് പ്രസിഡന്റ്, വിദേശകാര്യ ഉദ്യോഗസ്ഥർ എന്നിവരുടെ പേരിൽ സംഘടിപ്പിച്ച ഉന്നത വിരുന്നുകൾ, സംയുക്ത പത്രസമ്മേളനങ്ങൾ, മീറ്റിങ്ങുകൾ എന്നിവക്കായി ഹൈദരാബാദ് ഹൗസിൽ ആതിഥേയത്വം വഹിച്ചു.
Russian President Vladimir Putin is staying at the historic Hyderabad House during his India visit. Once the luxurious retreat of the Nizam of Hyderabad, the $20 million palace is now the venue for official meetings and state visits.
