റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനം ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. പുടിനുമായി ന്യൂഡൽഹിയിൽ ലാൻഡ് ചെയ്ത രാജകീയ വിമാനം ഫ്ലൈയിംഗ് ക്രെംലിനെ കുറിച്ചുള്ള ചർച്ചകളാണ് ഇന്ത്യയിലൊട്ടാകെ. പതിവ് പോലെ ലോക രാഷ്ട്രങ്ങൾ ഫ്ലയിങ് ക്രെംലിന്റെ ലാൻഡിംഗ് മുതൽ ഉള്ള നിമിഷങ്ങൾ കാതോർത്തു ശ്രദ്ധിക്കുകയാണ്.

ലോകത്തിലെ ഏറ്റവും ഉന്നത വ്യക്തികളില്‍ ഒരാളാണ് പുടിൻ അതിനാല്‍ സന്ദർശനത്തിന് മുമ്ബ് തന്നെ ഡല്‍ഹിയില്‍ കർശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പറക്കുന്ന കോട്ടയാണ് വ്ളാഡിമിർ പുടിന്റെ ഈ ഫ്ലൈയിംഗ് ക്രെംലിൻ. ദീർഘദൂര, നാല് എഞ്ചിൻ വിമാനമായ ഇല്യുഷിൻ Il-96-300PU യുടെ പരിഷ്കരിച്ച പതിപ്പാണ് റഷ്യയുടെ ശക്തിയുടെ പ്രതീകമായ ഈ വിമാനം.
പ്രസിഡന്റിന്റെ ഓഫീസിന് കീഴിലുള്ള സ്പെഷ്യല്‍ എയർ ഡിറ്റാച്ച്മെന്റാണ് റഷ്യൻ പ്രസിഡന്റിന്റെ വ്യോമസേനയുടെ പ്രവർത്തനം നടത്തുന്നത്. ഇവരുടെ നിയന്ത്രണത്തിലാണ് ഫ്ലൈയിംഗ് ക്രെംലിൻ.
രാജകൊട്ടാരത്തിന്റെ രീതിയില്‍ രൂപകല്പന ചെയ്തതാണിത് . ഒരു രാജ്യത്തെത്തുന്ന പുതിന് വേണ്ടി വന്നാൽ ആ രാജ്യത്തെ സംവിധാനങ്ങളെ ആശ്രയിക്കാതെ സുരക്ഷിതമായി താമസിക്കാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്. പുടിന്റെ ഈ വിമാനത്തിനെ ഒന്ന് തൊടാൻ മിസൈലുകൾക്ക് പോലും സാധിക്കാത്ത തരത്തിലാണ് സജ്ജീകരണങ്ങൾ. വിമാനത്തില്‍ ആശയവിനിമയ സംവിധാനങ്ങള്‍, മിസൈല്‍ വിരുദ്ധ സാങ്കേതികവിദ്യ, അടിയന്തര ഉപയോഗത്തിനായി ന്യൂക്ലിയർ കമാൻഡ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. കോക്ക്പിറ്റില്‍ ആധുനിക ഗ്ലാസ് ഏവിയോണിക്സ്, മള്‍ട്ടി-ഫംഗ്ഷൻ ഡിസ്പ്ലേകള്‍, ഫ്ലൈ-ബൈ-വയർ നിയന്ത്രണങ്ങള്‍ എന്നിവയുണ്ട്.
വിമാനത്തിന് ഏകദേശം 55 മീറ്റർ നീളമുണ്ട്, പരമാവധി ടേക്ക്ഓഫ് ഭാരം 250 ടണ്‍ ആണ്. ഇതിന്റെ പരമാവധി വേഗത മാക് 0.84 ആണ്, ഇതിന് ഏകദേശം 11,000 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. പ്രസിഡന്റിന് അന്താരാഷ്ട്ര, ആഭ്യന്തര കാര്യങ്ങള്‍ കൈകാര്യം ചെയ്യാൻ കഴിയുന്ന ആഡംബരപൂർണ്ണവും പൂർണ്ണമായും സജ്ജീകരിച്ചതുമായ ഒരു ഓഫീസ് ഇതിലുണ്ട്. വീഡിയോ കോണ്‍ഫറൻസിംഗ് സൗകര്യമുള്ള പ്രധാനപ്പെട്ട മീറ്റിംഗുകള്‍ക്കായി ഒരു വലിയ മീറ്റിംഗ് റൂം , മാസ്റ്റർ ബെഡ്റൂം, ജിം, ഉയർന്ന സംവിധാനങ്ങളുള്ള മെഡിക്കല്‍ യൂണിറ്റ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
The Flying Kremlin, Vladimir Putin’s modified Ilyushin Il-96-300PU, landed in Delhi, featuring missile defense, a nuclear command system, and a luxurious royal suite.
