എംബിഎസ് (MBS) എന്ന ചുരുക്കപ്പേരിലാണ് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് അറിയപ്പെടുന്നത്. സൗദി രാഷ്ട്രീയത്തിലും ആഗോള സാമ്പത്തിക രംഗത്തും അദ്ദേഹം പ്രധാന വ്യക്തിത്വമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആസ്തി, ആഢംബര ജീവിതം തുടങ്ങിയ വിഷയങ്ങളും ശ്രദ്ധ നേടാറുണ്ട്. അനൗദ്യോഗിക കണക്കുകൾ പ്രകാരം എംബിഎസ്സിന്റെ വ്യക്തിഗത ആസ്തി ഏകദേശം 25 ബില്യൺ ഡോളർ ആണ്.
വമ്പൻ ആസ്തിയാണ് സൗദി ഭരണകുടുംബമായ House of Saudനുള്ളത്; ചില കണക്കുകൾ പ്രകാരം ഏകദേശം 1.4 ട്രില്യൺ ഡോളർ വരെയാണ്. എന്നാൽ ഇതിലെ എല്ലാ ആസ്തിയും എംബിഎസിന്റെ സ്വന്തം ഉടമസ്ഥതയിലല്ല. ഭൂരിഭാഗവും രാജകുടുംബത്തിന്റെയും രാജ്യത്തിന്റെ എണ്ണ, നിക്ഷേപ, വ്യവസായ ആസ്തികളുടെയും നിയന്ത്രണത്തിലാണ്. പതിറ്റാണ്ടുകളായി രാജകുടുംബം നിയന്ത്രിച്ച സൗദി അറേബ്യയുടെ എണ്ണ ശേഖരമാണ് സൽമാന്റെയും സമ്പത്തിന്റെ പ്രധാന ഉറവിടം. അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, അന്താരാഷ്ട്ര ബിസിനസ് തുടങ്ങിയ വ്യവസായങ്ങളിലെ നിക്ഷേപങ്ങളും അദ്ദേഹത്തിന്റെ സമ്പത്ത് വർധിപ്പിക്കുന്നു.

എംബിഎസ് ചില കൊട്ടാരങ്ങൾ, സ്വകാര്യ വിമാനങ്ങൾ, ആഢംബര വാഹനങ്ങൾ മുതലായവയുടെ പേരിലും ശ്രദ്ധിക്കപ്പെടാറുണ്ട്. റിയാദിലെ അൽ-യമാമ കൊട്ടാരം പോലുള്ളവ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പ്രധാന കൊട്ടാരങ്ങളിൽ ഉൾപ്പെടുന്നു. 1983ൽ നിർമിച്ച ഈ കൊട്ടാരം ഏകദേശം 4 ലക്ഷം ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുപോലെ, വിവിധ കസ്റ്റമൈസ്ഡ് ബോയിംഗ് 747 വിമാനങ്ങളും, വിലമതിക്കാനാവാത്ത ആഢംബര വാഹന ശേഖരങ്ങളും അദ്ദേഹത്തിന്റേതായി ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Learn about the estimated $25 billion net worth of Saudi Crown Prince Mohammed bin Salman (MBS) and the source of his family’s massive wealth, including his luxurious palaces and private jets.
