പ്രതിരോധ ബന്ധം വളർത്തിയെടുക്കുന്നതിനായ സ്ഥിരമായ നടപടികൾ കൈക്കൊള്ളാൻ ഇന്ത്യയും കസാക്കിസ്ഥാനും. സഹ-വികസനം, സഹ-ഉത്പാദനം, സപ്ലൈ ചെയിൻ ഇന്റഗ്രേഷൻ എന്നിവയിൽ ഇരു രാജ്യങ്ങളും കൂടുതൽ ആഴത്തിലുള്ള സഹകരണത്തിലേക്ക് കടക്കുന്നതായാണ് റിപ്പോർട്ട്. ചെറുപ്രതിരോധ വിനിമയങ്ങൾക്ക് അപ്പുറം ദീർഘകാല വിശ്വാസവും പങ്കിട്ട വ്യവസായ ശക്തിയും കെട്ടിപ്പടുക്കുന്നതിനായാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്.

അടുത്തിടെ കസാക്കിസ്ഥാൻ തലസ്ഥാനമായ അസ്താനയിൽ നടന്ന ഡിഫൻസ് ഇൻഡസ്ട്രി സെമിനാറിൽ ഇരുരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രതിരോധ സഹകരണത്തെക്കുറിച്ച് ചർച്ച നടത്തി. 12 ഇന്ത്യൻ കമ്പനികളാണ് സെമിനാറിൽ പങ്കെടുത്തത്. കസാക്കിസ്ഥാനിൽ നിന്നുള്ള 40 ഓളം ഉദ്യോഗസ്ഥരുമായും വ്യവസായ അംഗങ്ങളുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. കസാക്കിസ്ഥാൻ പ്രതിരോധ മന്ത്രാലയത്തിലേയും പ്രധാന എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലെയും ആളുകൾ ഉൾപ്പെടെയുള്ളവരുമായാണ് കൂടിക്കാഴ്ച നടന്നത്.
സെമിനാറിൽ ഇന്ത്യ വൈവിധ്യമാർന്ന പ്രതിരോധ ഉത്പന്നങ്ങളാണ് പ്രദർശിപ്പിച്ചത്. കര, വായു, കടൽ എന്നിവയ്ക്കായുള്ള സംവിധാനങ്ങൾക്കു പുറമേ മിസൈലുകൾ, ഇലക്ട്രോണിക്സ്, ഡ്രോണുകൾ, സൈബർ ഉപകരണങ്ങൾ എന്നിവയും ചർച്ചയിലുണ്ട്. വിശ്വസനീയ പങ്കാളികളെ തിരയുന്ന കസാക്കിസ്ഥാൻ പോലുള്ള സൗഹൃദ രാജ്യങ്ങളെ ഈ വ്യാവസായിക അടിത്തറ സഹായിക്കുമെന്ന് പ്രതിരോധ വിദഗ്ധർ പറഞ്ഞു
India and Kazakhstan are taking steps to deepen defence ties, focusing on co-development, co-production, and supply chain integration, offering significant opportunities for defence companies in both nations.
