Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹഡിൽ ഗ്ലോബലിന് കോവളമൊരുങ്ങി
News Update

ഹഡിൽ ഗ്ലോബലിന് കോവളമൊരുങ്ങി

ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്‍റെ ഏഴാം പതിപ്പിന് ഡിസംബര്‍ 12 ന് കോവളത്ത് തുടക്കം, 'വിഷണറി ടോക്ക്' നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍.പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രതിനിധികള്‍ ഇത്തവണത്തെ ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമാകും. ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 3000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 100 ഏയ്ഞ്ചല്‍ നിക്ഷേപകര്‍, നൂറിലധികം മെന്‍റര്‍മാര്‍, ഇരുന്നൂറിലധികം എച്ച്എന്‍ഐ കള്‍, നൂറിലധികം കോര്‍പറേറ്റുകള്‍, നൂറ്റമ്പതിലധികം പ്രഭാഷകര്‍, നൂറിലധികം എക്സിബിറ്റേഴ്സ് തുടങ്ങിയവര്‍ പങ്കെടുക്കും.
News DeskBy News Desk11 December 2025Updated:11 December 20253 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്‍റെ ഏഴാം പതിപ്പിന് ഡിസംബര്‍ 12 ന് കോവളത്ത് തിരിതെളിയും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 14 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ് പരിപാടി. പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രതിനിധികള്‍ ഇത്തവണത്തെ ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമാകും. ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 3000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 100 ഏയ്ഞ്ചല്‍ നിക്ഷേപകര്‍ എന്നിവർ  പങ്കെടുക്കും.

Huddle Global Kovalam


രാജ്യത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ കേരളത്തിന്‍റെ നേതൃപരമായ പങ്കിന്‍റെ നേര്‍ച്ചിത്രം തുറന്നു കാട്ടുന്ന ഒന്നാണ് ‘ഹഡില്‍ ഗ്ലോബല്‍ 2025’.
 
ഡിസംബര്‍ 14 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘വിഷണറി ടോക്ക്’ നടത്തും. ‘ദി കേരള ഫ്യൂച്ചര്‍ ഫോറം: എ ഡയലോഗ് വിത്ത് ചീഫ് മിനിസ്റ്റര്‍’ എന്ന സെഷനില്‍ മുഖ്യമന്ത്രി എക്കോ സിസ്റ്റം പാര്‍ട്ണേഴ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.  

ഡിസംബര്‍ 12 ന് നടക്കുന്ന ‘ലീഡര്‍ഷിപ്പ് ടോക്കില്‍’ സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതിയായ ‘വിഷന്‍ 2031’ മായി ബന്ധപ്പെട്ട് ധന, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ കാഴ്ചപ്പാടുകള്‍ പങ്കിടും. രാവിലെ 10.20 ന് കേരളത്തിന്‍റെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസാരിക്കും. കേരളത്തിന്‍റെ ഗവേഷണ-നവീകരണ സമ്പദ് വ്യവസ്ഥയ്ക്കായുള്ള ഭാവി പദ്ധതികളെക്കുറിച്ച് ഉച്ചയ്ക്ക് 2.45 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വിശദീകരിക്കും. നിയമ, വ്യവസായ, കയര്‍ മന്ത്രി പി. രാജീവ് വൈകുന്നേരം 4.25 ന് കേരളത്തിന്‍റെ വ്യവസായമേഖലയിലെ വളര്‍ച്ചാസാധ്യതകളെക്കുറിച്ചും പുത്തന്‍ ആശയങ്ങളെക്കുറിച്ചും സംസാരിക്കും.

സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലാണ് ഇത്തവണത്തെ ഹഡില്‍ ഗ്ലോബല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് പരിപാടി സഹായകമാകും. ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങള്‍ സെഷനുകളും ചര്‍ച്ചകളും ഉയര്‍ത്തിക്കാട്ടും. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാവി നിര്‍വചിക്കുന്ന ആശയങ്ങളുടെ സംഗമത്തിന് പരിപാടി വേദിയാകും. അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും ആശയങ്ങളും കൈമുതലായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപാരസാധ്യതകളാണ് ഇത് മുന്നോട്ട് വെയ്ക്കുന്നത്.


പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രതിനിധികള്‍ ഇത്തവണത്തെ ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമാകും. ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 3000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 100 ഏയ്ഞ്ചല്‍ നിക്ഷേപകര്‍, നൂറിലധികം മെന്‍റര്‍മാര്‍, ഇരുന്നൂറിലധികം എച്ച്എന്‍ഐ കള്‍, നൂറിലധികം കോര്‍പറേറ്റുകള്‍, നൂറ്റമ്പതിലധികം പ്രഭാഷകര്‍, നൂറിലധികം എക്സിബിറ്റേഴ്സ് തുടങ്ങിയവര്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മൂലധനം സമാഹരിക്കുന്നതിനും പ്രഗത്ഭരായ വ്യവസായ സംരംഭകരുടെ മെന്‍റര്‍ഷിപ്പ് സ്വീകരിക്കുന്നതിനുമുള്ള ചലനാത്മക വേദിയായി ഹഡില്‍ ഗ്ലോബല്‍ 2025 മാറും.

ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായുള്ള സ്റ്റാര്‍ട്ടപ്പ് എക്സ്പോയില്‍ എഡ്യൂടെക്, ഹെല്‍ത്ത്ടെക്, ഫിന്‍ടെക്, ലൈഫ് സയന്‍സസ്, സ്പേസ്ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്/മെഷീന്‍ ലേണിംഗ്, ബ്ലോക്ക് ചെയിന്‍, റോബോട്ടിക്സ്,എആര്‍/വിആര്‍, ഗ്രീന്‍ടെക്, ഇ-ഗവേണന്‍സ് തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ നൂതന ഉല്‍പ്പന്നങ്ങളും ആശയങ്ങളും അവതരിപ്പിക്കും. ഹ്യൂമനോയിഡ് റോബോട്ടുകള്‍, ഓട്ടോണമസ് ഡ്രോണുകള്‍, സുസ്ഥിര ഊര്‍ജ്ജ പരിഹാരങ്ങള്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയും എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും.

‘അതിര്‍ത്തികളില്ലാത്ത നൂതനാശയങ്ങള്‍: ആഗോള സ്വാധീനത്തിനായുള്ള ഇന്ത്യ-ജര്‍മ്മനി പങ്കാളിത്തം കെട്ടിപ്പടുക്കല്‍’ എന്ന വിഷയത്തില്‍ ജര്‍മ്മന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മാന്‍  സംസാരിക്കും. ‘നല്ലൊരു നാളെയ്ക്കായി സംരംഭകരും ഉദ്യോഗസ്ഥരും ഒരുമിച്ച് കൂടുന്നു’ എന്ന വിഷയത്തില്‍ കെഎസ്‌യുഎം സിഇഒ അനൂപ് അംബിക സംസാരിക്കും. ‘മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാന്‍ കേരളം എന്തുകൊണ്ട് ആഭ്യന്തര സമ്പത്ത് വളര്‍ത്തണം’ എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു സംസാരിക്കും.
 

അവസാന ദിവസം ‘ബിസിനസ് ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ കോണ്‍സല്‍ ജനറല്‍ ഓഫ് ഫിന്‍ലന്‍റ് ഇന്‍ മുംബൈ എറിക് അഫ് ഹാള്‍സ്ട്രോം,  ട്രേഡ് കമ്മീഷണര്‍ അഡ്വാന്‍ഡേജ് ആസ്ട്രിയ ഹാന്‍സ് ഹോര്‍ട്ട്നാഗല്‍, ഇന്ത്യയിലെ സ്വിസ്നെക്സ് സിഇഒയും കോണ്‍സല്‍ ജനറലുമായ ഡോ. ആഞ്ചല ഹോനെഗര്‍, ബെംഗളൂരുവിലെ കാനഡ കോണ്‍സുലേറ്റ് ജനറല്‍ മാര്‍ട്ടിന്‍ ബാരറ്റ് എന്നിവര്‍ പങ്കെടുക്കും

ഡിസംബര്‍ 14 ന് വൈകുന്നേരം 4.15 ന് നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ സമാപന ചടങ്ങില്‍ കെഎസ്‌യുഎം സിഇഒ അനൂപ് അംബിക, മെയ്റ്റി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് സിഇഒയും ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാം ഡയറക്ടറുമായ ഡോ. പനീര്‍സെല്‍വം മദനഗോപാല്‍, ബെംഗളൂരുവിലെ സി-ഡാക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ് ഡി സുദര്‍ശന്‍ എന്നിവര്‍ പ്രഭാഷകരായിരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക: www.huddleglobal.co.in

Huddle Global 2025, the 7th edition of Asia’s largest beach side startup event, is set to happen in Kovalam, Kerala from December 12-14. Featuring CM Pinarayi Vijayan, 3000+ startups, 150+ global investors, and key visionary talks

AI & ML banner Fintech Global investors huddle global 2025 Kerala startup mission Kovalam Event Robotics spacetech Startup expo startup funding Startup Summit India tech innovation
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil