ഇന്ത്യയിലെങ്ങും സർവീസുകൾ താളം തെറ്റിയതിനു പിന്നാലെ ഇൻഡിഗോയും കമ്പനി സിഇഒ പീറ്റർ എൽബേഴ്സും വാർത്തകളിൽ നിറയുകയാണ്. അദ്ദേഹത്തെ സിഇഒ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.  സമീപ ദിവസങ്ങളിലുണ്ടായ പ്രവർത്തന തടസ്സങ്ങൾക്ക് എയർലൈനിനെ ഉത്തരവാദിയാക്കിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എൽബേഴ്‌സിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ഇത്തരമൊരു വാർത്ത പുറത്തുവരുന്നത്.

Pieter Elbers IndiGo CEO Profile

ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഡച്ചുകാരനായ സിഇഒ ആണ് പീറ്റർ എൽബേഴ്‌സ്. നിലവിൽ അദ്ദേഹം ഗുഡ്ഗാവിലെ ഇൻഡിഗോ കോർപറേറ്റ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. 55കാരനായ എൽബേഴ്‌സ് ഇൻഡിഗോയിൽ ചേരുന്നതിനു മുൻപ് കെഎൽഎം റോയൽ ഡച്ച് എയർലൈൻസ് സിഇഒ എന്ന നിലയിൽ  വ്യോമയാന വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.

1970ൽ നെതർലാൻഡ്‌സിലെ സൗത്ത് ഹോളണ്ട് പ്രവിശ്യയിലാണ് അദ്ദേഹം എൽബേഴ്‌സ് ജനിച്ചത്. വെൻലോ ഫോണ്ടിസ് യൂണിവേർസിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ നിന്നും ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റിൽ ബിരുദം നേടിയ അദ്ദേഹം ഓപ്പൺ യൂണിവേർസിറ്റി ഓഫ് നെതർലാൻഡ്‌സിൽ നിന്ന് എംബിഎയും കരസ്ഥമാക്കി. 1992ൽ ഡച്ച് എയർലൈൻ ആയ കെഎൽഎമ്മിൽ നിന്ന് കരിയർ ആരംഭിച്ച എൽബേഴ്‌സ് എയർക്രാഫ്റ്റ് ലോഡിങ് സൂപ്പർവൈസറായാണ് ആദ്യം പ്രവർത്തിച്ചത്. പിന്നീട് നെതർലാൻഡ്‌സിനു പുറമേ ജപ്പാൻ, ഗ്രീസ്, ഇറ്റലി എന്നിങ്ങനെയുള്ള നിരവധി രാജ്യങ്ങളിൽ വിവിധ മാനേജർ സ്ഥാനങ്ങൾ വഹിച്ചു. 2005ൽ, കെഎൽഎം നെറ്റ്‌വർക്ക് ആന്റ് അലയൻസ് സീനിയർ വൈസ് പ്രസിഡന്റായി എൽബേഴ്സ് നിയമിതനായി.

2011ൽ കെ‌എൽ‌എം ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി മാനേജിങ് ഡയറക്ടർ ബോർഡിൽ ചേർന്നതാണ് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത്. മൂന്നു വർഷത്തിനു ശേഷം, അദ്ദേഹം കെ‌എൽ‌എം പ്രസിഡന്റും സിഇഒയുമായി. 2022 ജൂൺ മാസത്തിലാണ് ഇൻഡിഗോ എൽബേഴ്‌സിനെ സിഇഒ ആയി നിയമിച്ചതാത്. 2022 സെപ്റ്റംബർ മാസത്തിൽ അദ്ദേഹം സിഇഒ ആയി ഔദ്യോഗികമായി ചുമതലയേറ്റു. 

Meet Pieter Elbers, the Dutch CEO of IndiGo and former KLM head, who is currently facing DGCA scrutiny following major flight cancellations and delays. The article details his career, education, and role in leading India’s largest domestic airline

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version