ഫുട്ബോൾ ആരാധകരുടെ ആവേശക്കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശന ഷെഡ്യൂൾ പുറത്തു വന്നു. നാളെയും 14, 15 തീയതികളിലുമായി മെസി രാജ്യത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ പുലർച്ചെ 1.30ന് കൊൽക്കത്തയിലാണ് താരം വിമാനമിറങ്ങുക.

Lionel Messi GOAT Tour India

കൊൽക്കത്തയ്ക്കു പുറമേ മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മെസ്സിയുടെ പരിപാടികൾ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി താരം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട് ഉണ്ട്. സിനിമ, കായിക മേഖലകളിലെ പ്രമുഖരും മെസ്സിക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കും. മെസ്സിക്കൊപ്പം യുറുഗ്വെ താരം സുവാരസ്, അർജന്റീന ടീമിലെ സഹതാരം റോഡ്രിഗോ.ഡി.പോൾ എന്നിവരും ഇന്ത്യയിലെത്തുന്നുണ്ട്. ഗോട്ട് ടൂർ എന്നു പേരിട്ടിരിക്കുന്ന പരാപാടിക്കുള്ള ടിക്കറ്റ് നിരക്കുകൾ പുറത്തു വന്നു. മുംബൈ ഒഴികെയുള്ള നഗരങ്ങളിലെ ടിക്കറ്റ് വില 4,500 രൂപ മുതലാണ് തുടങ്ങുന്നത്. മുംബൈയിൽ 8,250 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

‘ഗോട്ട് ടൂർ’ പൂർണ വിവരങ്ങൾ:

ഡിസംബർ 13 കൊൽക്കത്ത

പുലർച്ചെ 1.30നു ഇന്ത്യയിൽ വിമാനമിറങ്ങും.

9.30 മുതൽ 10.30 വരെ മീറ്റ് ആൻഡ് ഗ്രീറ്റ് പ്രോഗ്രാം.

10.30 മുതൽ 11.15 വരെ മെസ്സി ശിൽപം ഉദ്ഘാടനം.

11.15നും 11.25നും ഇടയിൽ യുവ ഭാരതി സ്‌റ്റേഡിയത്തിലേക്ക്.

11.30 മുതൽ യുവ ഭാരതിയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനുമൊത്തുള്ള പരിപാടി.

ഉച്ചയ്ക്ക് 12.00 മുതൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മെസ്സിക്കൊപ്പം സ്റ്റേഡിയത്തിലുണ്ടാകും.

12.00 മുതൽ 12.30 വരെ മെസ്സിയെ ആദരിക്കൽ, ആശയവിനിമയം.

ഉച്ചയ്ക്ക് 2 മണിയോടെ മെസ്സി ഹൈദരാബാദിലേക്ക്.

ഡിസംബർ 13 ഹൈദരാബാദ്

വൈകീട്ട് 7 മുതൽ ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ മെസ്സി പങ്കെടുക്കുന്ന സെവൻസ് ഫുട്‌ബോൾ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സൗഹൃദ മത്സരത്തിൽ കളിക്കും.

ഇതിനു ശേഷം മെസ്സിക്കായി സംഗീത നിശയും അരങ്ങേറും.

ഡിസംബർ 14 മുംബൈ

വൈകീട്ട് 3.30നു ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ പഡൽ കപ്പ് പോരാട്ടം.

4.00 മണി മുതൽ സെലിബ്രറ്റി ഫുട്‌ബോൾ പോരാട്ടത്തിലും മെസ്സിയുടെ സാന്നിധ്യമുണ്ടാകും.

5.00 മണി മുതൽ വാംഖഡെ സ്‌റ്റേഡിയത്തിൽ അരങ്ങേറുന്ന ചാരിറ്റി ഫാഷൻ ഷോയിൽ മെസ്സി പങ്കെടുക്കും.

ഡിസംബർ 15 ന്യൂഡൽഹി

നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച.

ഉച്ചയ്ക്ക് 1.30 മുതൽ അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ മിനർവ അക്കാഡമിയിലെ താരങ്ങളുമായി ആശയവിനിമയം. 

Get the complete schedule for Lionel Messi’s 3-day ‘GOAT Tour’ in India (Dec 13-15). Details on Kolkata, Mumbai, Delhi, Hyderabad events, ticket prices, and celebrity meetups.

Share.

Comments are closed.

Exit mobile version