സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്ത്രീകളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി ഡിസംബർ 18-ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും.രാവിലെ 10.30 ന് ബഹുമാനപ്പെട്ട സംസ്ഥാന ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ ഉച്ചകോടി ഉദ്ഘാടനം ചെയ്യും.
സംരംഭകർക്കും പ്രൊഫഷണലുകൾക്കും വീട്ടമ്മമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. സാമ്പത്തിക ഭദ്രത, തൊഴിൽ മേഖലയിലെ എ.ഐ (AI) സാധ്യതകൾ, സൈബർ സുരക്ഷ, വ്യക്തിഗത ആരോഗ്യം, സ്ത്രീകൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. രാവിലെ 9.30-ന് ആരംഭിക്കുന്ന ഉച്ചകോടി വൈകിട്ട് 5.00 ന് സമാപിക്കും.

ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ഷീപവർ സംഘാടകയും ചാനൽ അയാം ഡോട്ട് കോം ഫൗണ്ടറുമായ നിഷ കൃഷ്ണൻ അറിയിച്ചു. 2019ൽ ആരംഭിച്ച ഷീപവർ ഇനീഷ്യേറ്റീവ് വനിതാ സംരംഭകരുടെയും പ്രൊഫഷലുകളുടെയും ഉന്നമനം ലക്ഷ്യമിട്ട് ഇതിനിടെ സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇത് നാലാമത്തെ എഡിഷനാണ്. സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള ഡിജിറ്റൽ മിഡീയ പ്ലാറ്റ്ഫോം ചാനൽ അയാം ആണ് ഷീ പവർ സമ്മിറ്റിന് നേതൃത്വം നൽകുന്നത്.
താഴെപറയുന്ന മേഖലകളാണ് ഷീ പവർ 2025 ഉച്ചകോടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്
1.സ്ത്രീകളുടെ സാമ്പത്തിക ഉന്നമനം
2സൈബർ ഇടങ്ങളിൽ നിന്നുള്ള ആക്രമണങ്ങളിൽ എങ്ങനെ ജാഗ്രത പുലർത്താം.
3.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ പരിചയപ്പെടാനും അത് തൊഴിലിടത്തിലും സംരംഭത്തിലും ഉപയോഗിക്കുന്നതിനെകുറിച്ചും ഒരാമുഖം
4.സ്ത്രീകളുടെ മാനസീക- ശാരീരിക ആരോഗ്യം, സ്ട്രെസ് മാനേജ്മെന്റ് എന്നിവയ്ക്കുള്ള പരിഹാരങ്ങൾ
5.മാർക്കറ്റ് ഇന്റലിജൻസ് അറിഞ്ഞ് കൊണ്ട് എങ്ങിനെ ബിസിനസ് തുടങ്ങാം, സ്ത്രീകൾക്ക് തുടങ്ങി വിജയിപ്പിക്കാവുന്ന സംരംഭക ആശയങ്ങൾ
വരുമാനം എത്ര വലുതായാലും ചെലവ് കഴിഞ്ഞാൽ പലപ്പോഴും കയ്യിൽ ഒന്നുമില്ലാത്ത അവസ്ഥ ഒഴിവാക്കാൻ സ്മാർട്ട് ക്യാഷ് മാനേജ്‌മെന്റ് തന്ത്രങ്ങൾ സമ്മിറ്റിൽ ചർച്ചചെയ്യും. ചെറിയ നിക്ഷേപം വഴി എങ്ങനെ നാളേക്കുള്ള സമ്പാദ്യം കെട്ടിപ്പടുക്കാം എന്നതുൾപ്പെടെ ക്യാഷ് മാനേജ്മെന്റിന്റെ വിവിധ വശങ്ങൾ സംസാരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിച്ച് തൊഴിലിലും ബിസിനസ്സിലും എങ്ങനെ പ്രൊഡക്റ്റിവിറ്റി കൂട്ടാമെന്നും, സാങ്കേതിക വിദ്യയിലെ ഈ മാറ്റത്തെ എങ്ങനെ അവസരമാക്കി മാറ്റാമെന്നും വിദഗ്ധർ വിശദീകരിക്കും. സൈബർ തട്ടിപ്പുകൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, തൊഴിലിടത്തും വ്യക്തിപരമായ ജീവിതത്തിലും പാലിക്കേണ്ട സൈബർ സുരക്ഷാ മുൻകരുതലുകളും ബെസ്റ്റ് പ്രാക്ടീസുകളും ഈ സെഷനിൽ വിശദമാക്കും. സ്ത്രീകളുടെ ബോഡി ഹൈജീൻ, ടോക്സിക് ബന്ധങ്ങൾ ഒഴിവാക്കാൻ പാലിക്കേണ്ട അതിർവരമ്പുകൾ, ആരോഗ്യകരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനുള്ള വഴികൾ എന്നിവയെക്കുറിച്ച് വെൽനെസ് വിദഗ്ധർ സംസാരിക്കും. സ്ത്രീകൾക്ക് ചെറിയ മുതൽമുടക്കിൽ തുടങ്ങി വിജയിപ്പിക്കാൻ കഴിയുന്ന സംരംഭങ്ങളെക്കുറിച്ചും, വിജയകരമായ വനിതാ സംരംഭകരുടെ കണക്കുകളും ഷീ പവർ ഉച്ചകോടിയിൽ അവതരിപ്പിക്കും.
ഉച്ചകോടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.shepower.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 94008-16700
ഓക്സിജൻ, ദി ഡിജിറ്റൽ എക്സ്പേർട്ടാണ് ഷീ പവറിന് ചുക്കാൻ പിടിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സലൂൺ ചെയിനായ നാച്ചുറൽസ്, ഹെഡ്ജ് ഇക്വിറ്റീസ്, കേരള വിഷൻ ബ്രോഡ്ബാന്റ്, കേരള സ്റ്റാർട്ടപ്പ് മിഷൻ, കെഎസ്ഐഡിസി, ടൈ കേരള, F9 ഇൻഫോടെക്ക്, അജ്മി, ഉഷ, ഹീ്ൽ ലൈഫ്, സീസീ ബേക്കേഴ്സ്, മെർക്കാറ്റോ മൈൻഡ്സ്, കപ്പോ എന്നിവരാണ് പ്രോഗ്രാം പാർട്ണേഴ്സ്.
The 4th edition of the ‘SHE POWER 2025’ Women Summit, organized by Channeliam, will be held on December 18 in Kochi, focusing on women’s financial freedom, digital empowerment (AI, Cyber Security), and scalable entrepreneurial ideas. Inaugurated by Finance Minister K.N. Balagopal.
