250 കോടി രൂപ മൂലധനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഇൻക്യൂബേറ്റർ-ലിങ്ക്ഡ് ഡീപ് ടെക് വെഞ്ചർ ക്യാപിറ്റൽ ഫണ്ട് ആരംഭിച്ച് ഐഐടി ബോംബെ (IIT Bombay). ഐഐടി ബോംബെയിലെ സൊസൈറ്റി ഫോർ ഇന്നൊവേഷൻ ആൻഡ് ഒൺട്രൊപ്രൊണർഷിപ്പ് (SINE) ആണ് ഈ അക്കാഡമിക്-ലിങ്ക്ഡ് ഇൻക്യൂബേറ്റർ ഫണ്ട് നിയന്ത്രിക്കുന്നത്. ഇതിനൊപ്പം, 2026 മുതൽ 2030 വരെയും അതിനപ്പുറത്തേക്കുമുള്ള സ്ട്രാറ്റജി പ്ലാനും എസ്ഐഎൻഇ പുറത്തിറക്കി. ഐഐടി ബോംബെ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപേഴ്സൺ ഡോ. കെ. രാധാകൃഷ്ണൻ സ്ട്രാറ്റജി പ്ലാൻ അംഗീകരിച്ചു.

എസ്ഐഎനും ഐഐടി ബോംബെയും ചേർന്ന് ആരംഭിച്ച ‘വൈ-പോയിന്റ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്’ അക്കാഡമിക്-ലിങ്ക്ഡ് ഇൻക്യൂബേറ്ററിലൂടെ നിയന്ത്രിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ഡീപ് ടെക് വിസി ഫണ്ടാണ്. പ്രാരംഭ ഘട്ടത്തിലുള്ള ഡീപ് ടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയും, ലബോറട്ടറി റിസേർച്ച് മുതൽ മാർകറ്റ് അഡോപ്ഷൻ വരെയുള്ള അവരുടെ യാത്ര ശക്തിപ്പെടുത്തുകയുമാണ് ഫണ്ടിന്റെ ലക്ഷ്യം. ലോകോത്തര പ്രതിഭകളെയും അത്യാധുനിക ഗവേഷണങ്ങളെയും പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ മത്സരക്ഷമമായ സംരംഭങ്ങൾ വളർത്തുന്നതിൽ ഈ ഫണ്ട് നിർണായക പങ്ക് വഹിക്കുമെന്ന് ഡോ. കെ. രാധാകൃഷ്ണൻ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, അഡ്വാൻസ്ഡ് മെറ്റീരിയൽസ് എന്നിവയാണ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. ഇതിന് പുറമേ ന്യൂക്ലിയർ ടെക്നോളജി, സ്പേസ് ആൻഡ് ഡിഫൻസ്, ക്ലൈമറ്റ് ആൻഡ് ക്ലീൻടെക്, ലൈഫ് സയൻസസ്, ഹെൽത്ത്കെയർ തുടങ്ങിയ ഉയർന്ന സ്വാധീനമുള്ള മേഖലകളിലും ഫണ്ട് നിക്ഷേപം നടത്തും.
IIT Bombay’s SINE launches Y-Point Venture Capital Fund, India’s first academic-linked deep tech VC fund of ₹250 Cr to back AI, Advanced Computing, and high-impact startups.
