ഇന്ത്യൻ വംശജനെ ചീഫ് ടെക്നോളജി ഓഫീസറായി (CTO) തിരഞ്ഞെടുത്ത് ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലകളിലൊന്നായ സ്റ്റാർബക്സ് (Starbucks). ആമസോൺ ടെക് ഹെഡായിരുന്ന ആനന്ദ് വരദരാജനെയാണ് (Anand Varadarajan) സ്റ്റാർബക്സ് സിടിഓയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുത്തിരിക്കുന്നത്. സെപ്റ്റംബറിൽ ഡെബ് ഹാൾ ലെഫെവ്രെ വിരമിച്ചതിനെത്തുടർന്നാണ് സ്റ്റാർബക്സ് പുതിയ ചീഫ് ടെക്നോളജി ഓഫീസറെ നയമിച്ചിരിക്കുന്നത്. 2026 ജനുവരി 19 മുതൽ അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും.

ആമസോണിൽ 19 വർഷത്തോളം പ്രവർത്തന പരിചവുമായാണ് ആനന്ദ് സ്റ്റാർബക്സിലേക്ക് എത്തുന്നത്. ആമസോണിൽ വേൾഡ്വൈഡ് ഗ്രോസറി ടെക്നോളജി ആൻഡ് സപ്ലൈ ചെയിൻ വൈസ് പ്രസിഡന്റ് ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. ആമസോൺ പ്രൈവറ്റ് ബ്രാൻഡുകളുടെ സാങ്കേതികവിദ്യ, ശാസ്ത്രം, ഉൽപ്പന്നം, മാർക്കറ്റിംഗ് ടീമുകളേയും അദ്ദേഹം മുമ്പ് നയിച്ചിരുന്നു. ഇതിനുപുറമെ, ഒറാക്കിളിൽ സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് റോളുകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. നിരവധി സ്റ്റാർട്ടപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി യ അദ്ദേഹം ഇന്ത്യാന പർഡ്യൂ യൂനിവേഴ്സിറ്റിയൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിലും വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും ബിരുദാനന്തര ബിരുദവും നേടി. പ്രൊഫഷണൽ മികവിനു പുറമേ, മാരത്തൺ പോലുള്ള രംഗങ്ങളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Starbucks hires former Amazon executive Anand Varadarajan as its new Chief Technology Officer and Executive Vice President, effective January 2026.
