വ്യവസായത്തിന് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള വ്യാപാര കരാർ പ്രകാരം ഇന്ത്യയിലേക്ക് മാർബിൾ ബ്ലോക്കുകൾ അയക്കാൻ ഒമാൻ സമ്മതിച്ചതായി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. ടർക്കിഷ് മാർബിളിന്റെ ഇറക്കുമതിക്ക് പകരം ഇന്ത്യയ്ക്ക് ഇത് മുതൽക്കൂട്ടാകും. നേരത്തെ മൂല്യവർദ്ധന പ്രോത്സാഹിപ്പിക്കുന്നതിനായി 2016 മുതൽ ഒമാൻ അസംസ്കൃത മാർബിളിന്റെ കയറ്റുമതി നിരോധിച്ചിരുന്നു. ഇതാണ് ഇപ്പോൾ പുതിയ നീക്കത്തിലൂടെ മാറിയിരിക്കുന്നത്.

സംസ്കരണത്തിനും മാർബിൾ വ്യവസായത്തിനും സഹായകമാകുന്ന തരത്തിൽ മാർബിൾ ബ്ലോക്കുകൾ തുറന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും, ഫിനിഷ്ഡ് മാർബിൾ ഇറക്കുമതി ചെയ്യുന്നതിനുപകരം, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യയിൽ തന്നെ അന്തിമ മാർബിൾ ടൈലുകളും ഫ്ലോറും ഉത്പാദിപ്പിക്കാനാകുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയിലെ 23 നഗരങ്ങളെ ലക്ഷ്യമിട്ട് ടർക്കിഷ് നിർമിത ഡ്രോണുകൾ പാകിസ്ഥാൻ ഉപയോഗിച്ചതിനെത്തുടർന്ന് മെയ് മുതൽ ഇന്ത്യയും തുർക്കിയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി, തുർക്കി ഗ്രൗണ്ട് ഹാൻഡ്ലിംഗ് സ്ഥാപനമായ സെലെബി എയർപോർട്ട് സർവീസസിന്റെ ഇന്ത്യയിലെ സുരക്ഷാ അനുമതി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റദ്ദാക്കിയിരുന്നു.
എല്ലാ രാജ്യങ്ങളും മാർക്കറ്റ് സ്ലാബുകൾ കയറ്റുമതി ചെയ്യാനാണ് താൽപ്പര്യം കാണിക്കുന്നതെന്നും, ഡൗൺസ്ട്രീം വ്യവസായത്തിന് ബ്ലോക്കുകൾ അത്യന്താപേക്ഷിതമാണെന്നും കേന്ദ്ര ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ലാബുകൾ ലഭിക്കുന്നതിനേക്കാൾ നേട്ടം ഇതിലൂടെയുണ്ട്. ക്വാട്ടയ്ക്ക് കീഴിൽ ഇന്ത്യ ഇത് അനുവദിച്ചിട്ടുണ്ടെന്നും ഇറക്കുമതിയിലൂടെ ഇന്ത്യയിലെ മാർബിൾ ലഭ്യതയിലെ കുറവ് നികത്താനാകുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
India shifts marble imports from Turkey to Oman. Commerce Minister Piyush Goyal confirms Oman will export marble blocks to boost India’s processing industry and jobs.
