സാമ്പത്തിക ആരോഗ്യത്തിനായി സ്ഥിരതയുള്ള നിക്ഷേപം, ഹെൽത്ത് ഇൻഷുറൻസ്, ടേം ഇൻഷുറൻസ് എന്നീ അടിസ്ഥാനശീലങ്ങൾ പിന്തുടരേണ്ടത് അനിവാര്യമാണെന്ന് ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകൻ അലക്‌സ്.കെ. ബാബു (Alex K. Babu, Founder, Chairman & MD, Hedge Equities Ltd). തുക ചെറുതായാലും സ്ഥിരതയോടെ നിക്ഷേപിക്കുന്ന ശീലം പ്രധാനമാണെന്നും ചിട്ടി, എഫ്ഡി., സ്വർണം, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ ഏത് മാർഗമായാലും അത് സ്ഥിരമായി സമ്പാദ്യശീലം സ്ഥിരത പുലർത്തണമെന്നും ചാനൽഅയാം ഷീ പവർ വേദിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സുരക്ഷയാണ് സാമ്പത്തിക ആരോഗ്യത്തിന്റെ മറ്റൊരു പ്രധാന ഘടക്ം. അപ്രതീക്ഷിത മെഡിക്കൽ ചിലവുകൾ പല കുടുംബങ്ങളെയും സാമ്പത്തികമായി തകർക്കുന്നു. അതിനാൽ മതിയായ ഹെൽത്ത് ഇൻഷുറൻസ് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടേം ഇൻഷുറൻസ് കൂടി ചേരുന്നതോടെ ശക്തമായ സാമ്പത്തിക അടിത്തറ സ്ഥാപിച്ചെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകളെ ലക്ഷ്യമിട്ട് ചാനൽ ഐഐഎം സംഘടിപ്പിച്ച ‘ഷീ പവർ’ പരിപാടി പൊതുവായ വനിതാ സംരംഭക പരിപാടികളിൽ നിന്ന് വ്യത്യസ്തമാണെന്നും അലക്‌സ് ബാബു നിരീക്ഷിച്ചു. നാല്–അഞ്ച് നിർദിഷ്ട വിഷയങ്ങൾ തിരഞ്ഞെടുത്ത് ലക്ഷ്യബോധത്തോടെ അവതരിപ്പിക്കാനായതാണ് ഷീ പവറിന്റെ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പണം കേന്ദ്രീകരിച്ച സെഷനുകൾ ഉൾപ്പെടുത്തിയത് കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടും. ടാർഗറ്റഡ് പ്രോഗ്രാമുകളാണ് കൂടുതൽ ഫലപ്രദം. സാമ്പത്തിക വിഷയങ്ങളിൽ വ്യക്തമായ അറിവ് നൽകുന്ന ഇത്തരം വേദികൾ അനിവാര്യമാണ്-അദ്ദേഹം പറഞ്ഞു.
2008ൽ ആരംഭിച്ച ഹെഡ്ജ് ഇക്വിറ്റീസിന്റെ യാത്രയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തുടക്കത്തിൽ സ്റ്റോക്ക് ബ്രോക്കിങ് മേഖലയിലായിരുന്നു കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ സ്റ്റോക്ക് ബ്രോക്കിങ് ട്രാൻസാക്ഷനൽ സ്വഭാവമുള്ള ബിസിനസായതിനാൽ ദീർഘകാല ബ്രാൻഡ് മൂല്യം സൃഷ്ടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന്. ഇതുകൂടി മുൻനിർത്തിയാണ് 2015ഓടെ കമ്പനി സ്റ്റോക്ക് ബ്രോക്കിങിൽ നിന്ന് വെൽത്ത് മാനേജ്മെന്റിലേക്ക് മാറിയത്. ‘ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്’ എന്ന ആശയമാണ് അന്ന് മുൻനിർത്തിയതെങ്കിലും, അത് പൊതുജനങ്ങളിലേക്ക് വ്യക്തമായി എത്തിക്കാനായില്ല. തുടർന്ന്, 2023ൽ ‘ബിസിനസ് ആൻഡ് വെൽത്ത്’ എന്ന ലളിതവും സാധാരണക്കാരനോട് ചേർന്ന് നിൽക്കുന്നതുമായ ആശയത്തിലേക്ക് കമ്പനി എത്തുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ബ്രാൻഡ് ലൈൻ എന്നത് ചോദ്യചിഹ്നം പോലെയാണ്. അതൊരു ദർശനം കൂടിയാണ്. ആ ദർശനം സ്ഥിരമായി മുന്നോട്ടുകൊണ്ടുപോകുകയാണ് പ്രധാനം. ദർശനവും ദൗത്യവും ഒരുനാൾ കൊണ്ട് ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 17 വർഷങ്ങളായി ബെഡ്ജിന്റെ ദർശനം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ എഴുതുന്ന മിഷൻ–വിഷൻ സ്റ്റേറ്റ്‌മെന്റ് കാലക്രമേണ മാറും. ഒടുവിൽ നാം എവിടെയെത്തുന്നുവോ, അതാണ് യഥാർത്ഥ ലക്ഷ്യം. നിലവിൽ ഹെഡ്ജ് ഇക്വിറ്റീസിന്റെ ദർശനം ‘ഫിനാൻഷ്യൽ സൂപ്പർമാർക്കറ്റ്’ ആകുക എന്നതാണ് — ഉപഭോക്താവിന് ആവശ്യമായ ഏത് സാമ്പത്തിക സേവനവും ഒരിടത്ത് ലഭ്യമാക്കുന്ന ഒന്നാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുമായി ചേർന്ന്, അവരെ പങ്കാളികളായി അവരുടെ സമ്പത്ത് സൃഷ്ടിക്കുകയും, കൈകാര്യം ചെയ്യുകയും, വളർത്തുകയും ചെയ്യുക എന്നതാണ് ദൗത്യം-അദ്ദേഹം വ്യക്തമാക്കി.
ടെക്‌നോളജിയും മനുഷ്യ ബന്ധവും പ്രധാനമായി കാണേണ്ട വിഷയമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.സാങ്കേതികവിദ്യ വേഗത്തിൽ വളരുന്ന സാഹചര്യത്തിൽ, ഇമോഷണൽ ക്യൂഷൻ്റ് (EQ) മാറ്റിസ്ഥാപിക്കാൻ ടെക്‌നോളജിക്ക് എളുപ്പമല്ലെന്നും അലക്‌സ് കെ. ബാബു അഭിപ്രായപ്പെട്ടു. ഫിൻടെക് കമ്പനികളും പരമ്പരാഗത സ്ഥാപനങ്ങളും തമ്മിലുള്ള ഇടത്തരം വഴിയാണ് ഹെഡ്ജ് ഇക്വിറ്റീസ് സ്വീകരിച്ചിരിക്കുന്നത്. ടെക്‌നോളജി ഉപയോഗിച്ച് നമ്മുടെ ബാക്ക്‌എൻഡ് ശക്തമാക്കുകയാണ്. ഫ്രൻഡ് എൻഡിൽ ഉപഭോക്താവിനൊപ്പം മനുഷ്യരാണ് വേണ്ടത്. റോബോട്ടുകളോട് അല്ല, മനുഷ്യരോടാണ് ഉപഭോക്താവ് സംസാരിക്കേണ്ടത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ആയിരക്കണക്കിന് ഉപഭോക്താക്കളെ സേവിക്കാൻ കഴിയുന്ന സാഹചര്യമാണിപ്പോൾ. എന്നാൽ അപ്പോഴും ബന്ധത്തിന്റെ മാനുഷികത നിലനിർത്തുകയാണ് കമ്പനിയുടെ പ്രധാന സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെക്‌നോളജിയെ എതിർക്കുന്നതല്ല, മറിച്ച് സേവനഗുണമേന്മ ഉയർത്താൻ അത് സ്വീകരിക്കുകയാണ് വേണ്ടതെന്നും മനുഷ്യബന്ധത്തിന്റെയും വിശ്വാസത്തിന്റെയും പ്രാധാന്യം തുടർന്നും നിലനിൽക്കുമെന്നും അലക്‌സ് കെ. ബാബു വ്യക്തമാക്കി.
Hedge Equities founder Alex K. Babu emphasizes the importance of stable investments, health insurance, and the human touch in wealth management at the She Power event.
