സ്‌പെഷ്യലൈസ്ഡ് ടെക്‌നോളജി സ്ഥാനങ്ങൾക്ക് പ്രതിവർഷം 21 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് രാജ്യത്തെ മുൻനിര ഐടി കമ്പനിയായ ഇൻഫോസിസ്. 2026 ലെ കാമ്പസ് റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമായാണിത്. വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ വിതരണം ചെയ്ത, കമ്പനിയുടെ അപ്‌ഗ്രേഡ് ചെയ്ത കാമ്പസ് റിക്രൂട്ട്‌മെന്റ് ബാനറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സ്പെഷ്യലിസ്റ്റ് പ്രോഗ്രാമർമാർക്ക് (L1 മുതൽ L3 വരെ) പ്രതിവർഷം 10 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെ ശമ്പള പാക്കേജുകൾ ലഭിക്കും. ഡിജിറ്റൽ സ്‌പെഷ്യലിസ്റ്റ് എഞ്ചിനീയർ ട്രെയിനികൾക്ക് പ്രതിവർഷം 6.25 ലക്ഷം രൂപ ശമ്പളത്തിനൊപ്പം ബോണസും ലഭിക്കും. ഇൻഫോസിസ് എഐ-ഫസ്റ്റ് സർവീസസ് മോഡൽ അനുസരിച്ചുള്ള നിയമനം, സ്‌പെഷ്യലൈസ്ഡ് പ്രതിഭകളെ ലക്ഷ്യമിട്ടാണ് നടത്തുന്നത്. വിവിധ നൈപുണ്യ തലങ്ങളിലെ പ്രതിഫലം വ്യത്യസ്തമാണ്. 2026 സാമ്പത്തിക വർഷം 20,000 പുതിയ ജീവനക്കാരെ നിയമിക്കാനുള്ള പദ്ധതിയും കമ്പനി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമന പ്രക്രിയ പൂർണമായും ക്യാമ്പസ്സുകളിലെ നേരിട്ടുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും. സാങ്കേതികവിവേകവും പെരുമാറ്റ വൈദഗ്ധ്യവും മുൻനിർത്തിയാണ് ജീവനക്കാരെ തിരഞ്ഞെടുക്കുക. ‌ക്ലയന്റുകൾക്കായി രൂപകൽപന ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും എഐ-ഫസ്റ്റ് സമീപനം പിന്തുടരുന്നതിൽ ഇൻഫോസിസ് വ്യവസായത്തെ നയിക്കുന്നതായി ഗ്രൂപ്പ് സിഎച്ച്ആർഒ ഷാജി മാത്യു പറഞ്ഞു. നിലവിലുള്ള ജീവനക്കാരുടെ വൈദഗ്ധ്യം വർധിപ്പിക്കുകയും, ഡിജിറ്റൽ നേറ്റീവ് പ്രതിഭകളെ സ്ഥാപനത്തിലേക്ക് ആകർഷിക്കുകയും ചെയ്യുകയാണ്. സങ്കീർണ പ്രശ്നങ്ങൾ, നൂതന സാങ്കേതികവിദ്യകൾ, എന്റർപ്രൈസ് ഗ്രേഡ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലേക്കുള്ള പരിശീലനവും മാർഗനിർദേശവും പുതുതായി നിയമിക്കപ്പെടുന്നവർക്കു ലഭിക്കും. ക്യാമ്പസ് നിയമനത്തെയും ഓഫ്-കാമ്പസ് നിയമനത്തെയും സംയോജിപ്പിച്ചാകും ഈ തിരഞ്ഞെടുപ്പ്. സ്‌പെഷ്യലിസ്റ്റ് പ്രോഗ്രാമർ ട്രാക്കിൽ ഇപ്പോൾ അവസരങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. ഇതിനകം പ്രതിവർഷം 21 ലക്ഷം രൂപ വരെ ശമ്പള പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Infosys announces its 2026 campus recruitment drive offering packages up to ₹21 lakh for Specialist Programmers and Digital Specialist Engineers. Check eligibility and details.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version