റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡ്രാഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനിഫെസ്റ്റോ പുറത്തിറക്കി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ഗ്രൂപ്പിനെ എഐ -നേറ്റീവ് ഡീപ്-ടെക് എന്റർപ്രൈസാക്കി മാറ്റുകയെന്നതാണ് പ്രധാന ലക്ഷ്യം. 600,000ത്തിലധികം ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയിൽ പത്തിരട്ടി മെച്ചപ്പെടുത്തലിനൊപ്പം സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും പത്തിരട്ടി സ്വാധീനമാണ് റിലയൻസിന്റെ വമ്പൻ നീക്കത്തിനു പിന്നിലെ മറ്റ് ലക്ഷ്യങ്ങൾ.

മനുഷ്യചരിത്രത്തിലെ ഏറ്റവും നിർണായകമായ സാങ്കേതിക വികാസം എന്നാണ് കൃത്രിമബുദ്ധിയെ മുകേഷ് അംബാനി വിശേഷിപ്പിച്ചത്. കഴിഞ്ഞ ദശകത്തിൽ രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകിയതുപോലെ ഇന്ത്യയുടെ എഐ മാറ്റത്തിനും നേതൃത്വം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ റിലയൻസിന്റെ ബിസിനസുകളിൽ എഐ ഉൾപ്പെടുത്തുന്നതിലൂടെ ഓരോ ഇന്ത്യക്കാരനും താങ്ങാനാവുന്ന എഐ നൽകുകയാണ് പ്രഖ്യാപിത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
റിലയൻസിസിനെ നൂതന ഉൽപാദന ശേഷിയുള്ള എഐ- നേറ്റീവ് ഡീപ്-ടെക് കമ്പനിയായി മാറ്റാനുള്ള തുടക്കമാണിതെന്നും അംബാനി ജീവനക്കാർക്കുള്ള സന്ദേശത്തിൽ പറഞ്ഞു. ഈ ദൃഢനിശ്ചയം പിന്തുടരുന്നതിനായി, റിലയൻസ് എഐ മാനിഫെസ്റ്റോയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്. ഈ കരട് പ്രവർത്തന പദ്ധതിയിലേക്കുള്ള വഴികാട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യ ഭാഗത്തിൽ ഇന്റേർണൽ പരിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എഐയെ സ്വതന്ത്ര സാങ്കേതിക പരിപാടിയായി കാണുന്നതിനുപകരം, സ്ഥാപനത്തിലുടനീളം പ്രവർത്തിക്കുന്നതിനുള്ള പുതിയ മാർഗമായാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിശാലമായ എഐ പരിവർത്തനത്തെ ഉത്തേജിപ്പിക്കാൻ റിലയൻസിന്റെ ബിസിനസുകളും ജീവകാരുണ്യ സംരംഭങ്ങളും എങ്ങനെ സഹായിക്കുമെന്ന് രണ്ടാം ഭാഗത്തിൽ വിശദീകരിക്കുന്നു.
ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുമെന്നും, എൻഡ്-ടു-എൻഡ് വർക്ക്ഫ്ലോകൾ പുനർരൂപകൽപ്പന ചെയ്യുമെന്നും അംബാനി പറഞ്ഞു. പൊതുവായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കൊണ്ടുവരും. മാനുവൽ ഹാൻഡ്ഓഫുകൾ ഇല്ലാതാക്കുന്നതിനും, “ഡിജിറ്റൽ ബ്രേക്കുകൾ” അടയ്ക്കുന്നതിനുമായി പ്രധാന പ്രക്രിയകൾ പുനഃക്രമീകരിക്കും. ഇതൊരു സാങ്കേതിക പദ്ധതിയല്ല, പുതിയൊരു പ്രവർത്തനരീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. AI, ഏജന്റ് ഓട്ടോമേഷൻ എന്നിവ മാനുവൽ പരിശ്രമം കുറയ്ക്കാനും, തീരുമാനങ്ങളുടെ ഗുണനിലവാരവും വേഗതയും മെച്ചപ്പെടുത്താനുംസഹായിക്കും. വ്യക്തമായ മനുഷ്യ ഉത്തരവാദിത്തം നിലനിർത്താനും ശ്രദ്ധിക്കും. ഇത് ആളുകളെ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ചല്ല, മാനദണ്ഡങ്ങൾ ഉയർത്തുന്നതിനെക്കുറിച്ചാണ്-അദ്ദേഹം പറഞ്ഞു.
Mukesh Ambani launches the Reliance AI Manifesto to transform the group into an AI-native deep-tech enterprise. Aiming for a 10x boost in employee productivity and affordable AI for all Indians.
