Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements

22 June 2026

 ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ

22 June 2026

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB

22 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൂടുതൽ വിദേശ വിമാന കമ്പനികൾക്ക് അനുമതി വേണം
News Update

കൂടുതൽ വിദേശ വിമാന കമ്പനികൾക്ക് അനുമതി വേണം

യുഎഇ, സൗദി അറേബ്യ, ഖത്തർ, സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി എയർലൈൻ വികസന ചർച്ചകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് കേന്ദ്ര സർക്കാരിനെ സമീപിച്ചു.
News DeskBy News Desk1 January 2026Updated:2 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്ത് കൂടുതൽ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന ആവശ്യവുമായി അദാനി ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് യുഎഇ, സൗദി അറേബ്യ, ഖത്തർ, സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ചർച്ച നടത്തണമെന്നും അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് സർക്കാറിനോട് ആവശ്യപ്പെട്ടു. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഈ നീക്കം ഇന്ത്യയിലെ രണ്ട് വലിയ വിമാനക്കമ്പനികളായ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടേയും ഇൻഡിഗോയുടേയും വ്യോമയാന നയവുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളി ഉയർത്തും.

വൻ തുക മുടക്കി നിർമിച്ച വിമാനത്താവള സൗകര്യങ്ങൾ ഉപയോഗിക്കാതിരിക്കുന്നതും ആവശ്യത്തിന് സർവിസ് ഇല്ലാത്തതിന്റെ പേരിൽ ഉപഭോക്താവിനുമേൽ കനത്ത ടിക്കറ്റ് ചാർജ് ഈടാക്കുന്നതും ഗുരുതര തെറ്റാണെന്ന് അദാനി എയർപോർട്സ് പ്രതിനിധി ചൂണ്ടിക്കാട്ടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ വിമാനത്താവളങ്ങളെ ആഗോള ഹബ്ബുകളാക്കി മാറ്റണമെങ്കിൽ കൂടുതൽ സർവീസ് അനുവദിക്കുകയും യാത്രക്കാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയും വേണം. ഇന്ത്യൻ വിമാനക്കമ്പനികൾ എപ്പോൾ മത്സരത്തിന് തയാറാകുമെന്നതിനെ മാത്രം ആശ്രയിച്ചാകരുത് കൂടുതൽ വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകാനുള്ള തീരുമാനമെന്നും അദാനി പ്രതിനിധിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

പുതിയ ടെർമിനലുകൾ, റൺവേകൾ, യാത്രാ സൗകര്യങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിട്ടതിനു പിന്നാലെയാണ് സർവീസ് വർധിപ്പിക്കണമെന്ന ആവശ്യവുമായി അദാനി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ അദാനിയുടെ നീക്കം വ്യോമയാന രംഗത്ത് പുതിയ ഏറ്റുമുട്ടലിന് വഴി വെക്കുമെന്നാണ് സൂചന. കാരണം, രാജ്യത്തെ ഏറ്റവും വലിയ രണ്ട് വിമാനക്കമ്പനികളായ എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും നിലപാടിന് വിരുദ്ധമാണ് നിലപാട്. വിദേശ കമ്പനികൾക്ക് കൂടുതൽ സർവീസ് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ ജാഗ്രത പുലർത്തണമെന്നാണ് ടാറ്റയുടെയും ഇൻഡിഗോയുടെയും അഭിപ്രായം. ഖത്തർ എയർവേയ്സ് അടക്കമുള്ള പശ്ചിമേഷ്യയിലെ സമ്പന്നരായ വിമാനക്കമ്പനികൾക്ക് കൂടുതൽ സർവീസിന് അനുമതി നൽകുന്നത് ‘അന്യായ മത്സര’ ത്തിലേക്ക് നയിക്കുമെന്ന് എയർ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അനുമതി നൽകുന്നത്. എന്നാൽ, വിദേശ വിമാന സർവീസുകൾക്ക് അനുമതി നൽകുന്നതിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കർശന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചുപോരുന്നത്. ഇന്ത്യൻ വിമാന കമ്പനികളെ സംരക്ഷിക്കാനും രാജ്യത്തെ വിമാനത്താവളങ്ങളെ ദുബായ് പോലെ ട്രാൻസിറ്റ് ഹബ്ബുകളാക്കാനുമാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നാണ് കേന്ദ്ര സർക്കാറിന്റെ വിശദീകരണം.

Adani Airports presses the Indian government to open skies for foreign carriers from UAE, Qatar, and Singapore, sparking a policy debate with Air India and IndiGo

Adani Airports foreign airlines approval Adani Group aviation policy demand banner India international flight policy Indian aviation sector news More foreign airlines in India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements

22 June 2026

 ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ

22 June 2026

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB

22 June 2026

ടൂറിസത്തിന് വൻ കുതിപ്പേകി ബജറ്റ്

22 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ
  • വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB
  • ടൂറിസത്തിന് വൻ കുതിപ്പേകി ബജറ്റ്
  • മാലിന്യ ശേഖരണം: തമിഴ്‌നാട്ടിൽ PPP മാതൃക നടപ്പാക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ
  • വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB
  • ടൂറിസത്തിന് വൻ കുതിപ്പേകി ബജറ്റ്
  • മാലിന്യ ശേഖരണം: തമിഴ്‌നാട്ടിൽ PPP മാതൃക നടപ്പാക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil