റെഡി-ടു-കുക്ക് ബ്രേക്ക്ഫാസ്റ്റ് സ്റ്റേപ്പിൾസ് നിർമ്മാതാക്കളായ ഐഡി ഫ്രഷ് ഫുഡിന്റെ (iD Fresh) കാൽഭാഗം (25%) ഓഹരികൾ 1,300 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ബ്രിട്ടീഷ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അപക്സ് പാർട്ണേഴ്സ് (Apax Partners). ഏകദേശം 4,500 കോടി രൂപയുടെ മൂല്യനിർണ്ണയത്തിൽ കരാർ നിബന്ധനകൾ അന്തിമമാക്കിയിട്ടുള്ളതായും ഇത് അപക്സിനുള്ള ആദ്യത്തെ പ്യുവർ-പ്ലേ ഉപഭോക്തൃ നിക്ഷേപങ്ങളിൽ ഒന്നാണെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

2005ൽ മലയാളിയായ പി.സി. മുസ്തഫ സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായുള്ള ഐഡി ഫ്രഷിന് നിലവിൽ പ്രേംജി ഇൻവെസ്റ്റും ടിപിജി ന്യൂക്വസ്റ്റും പിന്തുണ നൽകുന്നു. ഹോം-സ്റ്റൈൽ, പ്രിസർവേറ്റീവ്-ഫ്രീ പാക്കേജ് ചെയ്ത പ്രഭാതഭക്ഷണ ബാറ്ററിലൂടെയാണ് ഐഡി ശ്രദ്ധിക്കപ്പെട്ടത്. കമ്പനിയുടെ നിയന്ത്രിത ലോജിസ്റ്റിക്സ് സംവിധാനവും ഐഡി ബ്രാൻഡിനെ വ്യത്യസ്തമാക്കുന്നു. ഇഡ്ഡലി, ദോശ ബാറ്ററുകൾ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങൾ. പിന്നീട് ഹാഫ് കുക്ക്ഡ് പറാത്ത, തൈര്, പനീർ, ഇൻസ്റ്റന്റ് ഫിൽറ്റർ കോഫി, കോഫി പൗഡർ, ഫ്രോസൺ ഫ്രൂട്ട് പൾപ്പ്, ചട്ണികൾ എന്നിവയിലേക്കും ഉത്പന്നനിര വ്യാപിപ്പിച്ചു. 2027 ൽ നിർദ്ദേശിക്കപ്പെട്ട പബ്ലിക് ലിസ്റ്റിംഗിന് മുന്നോടിയായി നവംബറിൽ കമ്പനി പ്രധാന നേതൃമാറ്റങ്ങളും പ്രഖ്യാപിച്ചിരുന്നു.
അതേസമയം, 2007 മുതൽ ഇന്ത്യയിൽ 13 ഇടപാടുകളിലായി ഏകദേശം 3.6 ബില്യൺ ഡോളർ അപക്സ് ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്. എട്ട് ഫുൾ എക്സിറ്റുകളിലൂടെയും ഒരു ഭാഗിക റിയലൈസേഷനിലൂടെയും 5.2 ബില്യൺ ഡോളർ സമാഹരിച്ചു. ഗ്രേറ്റ്എച്ച്ആർ, അസൻഷിയോ സോഫ്റ്റ്വെയർ, ഇൻഫോഗെയിൻ, ഗ്ലോബൽലോജിക്, സെൻസാർ, ഐബിഎസ് സോഫ്റ്റ്വെയർ, ഫ്രാക്റ്റൽ അനലിറ്റിക്സ്, ഹെൽത്തിയം, അപ്പോളോ ഹോസ്പിറ്റലുകൾ എന്നിവയാണ് അപക്സിന്റെ ഇന്ത്യൻ പോർട്ട്ഫോളിയോയിലെ പ്രധാന നിക്ഷേപകർ. ഇന്ത്യയിലെ ഉപഭോക്തൃ മേഖലയിൽ ശക്തമായ വളർച്ചയാണ് അപക്സ് കാണുന്നതെന്ന് പ്രതിനിധി വ്യക്തമാക്കി. 2025 ജനുവരി മുതൽ സെപ്റ്റംബർ വരെ ഇന്ത്യയിലെ ഉപഭോക്തൃ മേഖല നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, ഉപഭോക്തൃ മേഖലയിൽ ഈ കാലയളവിൽ 21,200 കോടി രൂപയുടെ ഇടപാടുകൾ നടന്നു, ഇടപാട് മൂല്യത്തിന്റെ 74% ഭക്ഷ്യ-പാനീയ വിഭാഗത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അപക്സിന്റെ ഐഡിയിലെ വമ്പൻ നിക്ഷേപം.
British private equity firm Apax Partners is set to acquire a 25% stake in PC Musthafa’s iD Fresh Food for ₹1,300 crore. Read about the massive valuation and the brand’s path to a 2027 IPO.
