കൊച്ചിയിൽ നിന്നടക്കം ദുബായിലേക്ക് പ്രത്യേക ടൂർ പാക്കേജ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC). ഈ മാസം റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 5 പകലും 4 രാത്രിയുമുള്ള ടൂർ ജനുവരി അവസാന വാരത്തിലാണ് നടക്കുക. ഒരാൾക്ക് 94,730 രൂപയാണ് നിരക്ക്. കൊച്ചിക്കു പുറമേ ബെംഗളൂരു, അഹമ്മദാബാദ്, ജയ്പൂർ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്നാണ് സർവീസ് ആരംഭിക്കുന്നത്.

പാം ജുമൈറ, മിറക്കിൾ ഗാർഡൻ, ബുർജ് അൽ അറബ്, ഗോൾഡ് ആൻഡ് സ്പൈസ് സൂക്കുകൾ എന്നിവിടങ്ങളിലെ സന്ദർശനങ്ങൾക്കൊപ്പം ബുർജ് ഖലീഫയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും യാത്രാ പരിപാടിയിൽ ഉൾപ്പെടുന്നു. ഇതിനുപുറമേ അബുദാബിയിലേക്കുള്ള മുഴുവൻ ദിവസത്തെ സന്ദർശനവും ഷെയ്ഖ് സായിദ് മോസ്ക് അടക്കമുള്ള ആരാധനാലയങ്ങളും ടൂറിൽ ഉൾപ്പെടുമെന്ന് ഐആർസിടിസി അധികൃതർ പറഞ്ഞു. ജനുവരി 6 വരെ ബുക്കിംഗ് തുറന്നിരിക്കും. വിമാന ടിക്കറ്റുകൾ, ത്രീ സ്റ്റാർ ഹോട്ടൽ താമസം, വിസ ചിലവുകൾ, ഭക്ഷണം, എയർ കണ്ടീഷൻ ചെയ്ത ബസുകളിലെ യാത്ര, ഡെസേർട്ട് സഫാരി, യാത്രാ ഇൻഷുറൻസ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് പാക്കേജ്. ഒന്നിലധികം രാജ്യങ്ങൾ ഉൾക്കൊള്ളുന്ന 13 ദിവസത്തെ യൂറോപ്പ് ടൂറും ഐആർസിടിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെ ജയ്പൂരിൽ നിന്നാകും യൂറോപ്പ് ട്രിപ്പിന്റെ സർവീസ് ആരംഭിക്കുക
IRCTC announces an exciting 5-day Dubai tour package from Kochi and other major cities. Starting in January 2026, the package includes flights, 3-star stay, visa, and visits to Burj Khalifa, Miracle Garden, and Abu Dhabi.
