2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ അഭ്യർത്ഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) നിരസിച്ചു. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി വരാനിരിക്കുന്ന ടൂർണമെന്റിലെ ഗ്രൂപ്പ് സി മത്സരങ്ങളുടെ വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) ഐസിസിക്ക് ഔദ്യോഗിക ലെറ്റർ കൈമാറിയിരുന്നു.

വെർച്വൽ മീറ്റിംഗിൽ, ഐസിസി ബിസിബിയോട് അഭ്യർത്ഥന നിരസിക്കുകയാണെന്നും ബംഗ്ലാദേശ് മത്സരങ്ങൾ കളിക്കാൻ ഇന്ത്യയിലേക്ക് പോകേണ്ടതുണ്ടെന്നും പറഞ്ഞതായി ഇഎസ്പിഎൻക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ മത്സരങ്ങൾ കളിച്ചില്ലെങ്കിൽ ബംഗ്ലാദേശിന് പോയിന്റുകൾ നഷ്ടപ്പെടുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച്
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡോ ബിസിബിയോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചിട്ടില്ല.
ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഐപിഎൽ 2026 ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബിസിസിഐ നിർദ്ദേശിച്ചതിന് പിന്നാലെയാണ് ബിസിബി ഐസിസിയെ സമീപിക്കാൻ തീരുമാനിച്ചത്. ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വവും അക്രമവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വഷളാക്കിയതിനെത്തുടർന്ന് മുസ്തഫിസുറിനെ റിലീസ് ചെയ്യാൻ കെകെആറിനോട് ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
The ICC has rejected the Bangladesh Cricket Board’s request to shift 2026 T20 World Cup matches from India to Sri Lanka, warning of point losses if they refuse to travel.
