പ്രാദേശിക ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി ബ്രസീലിയൻ എയ്റോസ്പേസ് കമ്പനിയായ എംബ്രാറുമായി (Embraer) സഹകരിക്കാൻ അദാനി ഗ്രൂപ്പ്. 70 മുതൽ 146 വരെ യാത്രക്കാർക്ക് ഇരിക്കാവുന്ന ഹ്രസ്വ-ഇടത്തരം റൂട്ടുകളിൽ സർവീസ് നടത്തുന്ന ജനപ്രിയ പ്രാദേശിക ജെറ്റുകളുടെ നിർമാണത്തിനായാണ് സഹകരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഈ നീക്കത്തോടെ, വാണിജ്യ ഫിക്സഡ്-വിംഗ് വിമാനങ്ങൾക്കായി അന്തിമ അസംബ്ലി ലൈൻ (FAL) ഉള്ള തിരഞ്ഞെടുത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉടൻ ചേരും.

കഴിഞ്ഞ മാസം ബ്രസീലിൽ വെച്ച് അദാനി എയ്റോസ്പേസ് എഫ്എഎല്ലിനായി എംബ്രാറുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. നിർദ്ദിഷ്ട എഫ്എഎല്ലിനുള്ള സ്ഥലം, നിക്ഷേപം, അത് എപ്പോൾ പ്രവർത്തനക്ഷമമാകും തുടങ്ങിയ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ മാസം അവസാനം ഹൈദരാബാദ് എയർ ഷോയിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിൻ എംആർഒ, പാസഞ്ചർ-എയർക്രാഫ്റ്റ്-ടു-ഫ്രൈറ്റർ (P2F) പരിവർത്തനം എന്നിവയിലേക്ക് കടക്കാൻ പദ്ധതിയിടുന്നതായി അദാനി ഗ്രൂപ്പ് കഴിഞ്ഞ വർഷം ഡിസംബറിൽ വ്യക്തമാക്കിയിരുന്നു.
വ്യോമയാന മേഖലയിൽ പ്രധാനമന്ത്രി മോഡിയുടെ മെയ്ക്ക്-ഇൻ-ഇന്ത്യ പദ്ധതിക്ക് ഏറ്റവും വലിയ പ്രോത്സാഹനമാണ് നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. എംബ്രാർ നേതൃത്വം നൽകുന്നതോടെ, ഇന്ത്യയിലെ ആദ്യത്തെ പ്രധാന വാണിജ്യ വിമാനമായ എഫ്എഎല്ലിൽ നിന്ന് ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും സർക്കാർ പരിഗണിക്കുന്നുണ്ട്.
Adani Group collaborates with Brazilian giant Embraer to set up a Final Assembly Line (FAL) for regional jets in India, boosting the ‘Make in India’ aviation sector.
