ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റെയിൽ-റോഡ് ടണൽ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ ഇൻ-പ്രിൻസിപ്പിൾ അംഗീകാരം ലഭിച്ചു. നോർത്ത് ഈസ്റ്റിലെ ഗതാഗത ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ദർശനത്തിന്റെ ഭാഗമായാണ് പദ്ധതി. എക്സ്പൻഡിച്ചർ സെക്രട്ടറി അധ്യക്ഷനായ ഇന്റർ-മിനിസ്ട്രീരിയൽ കമ്മിറ്റിയാണ് അസാമിലെ ബ്രഹ്മപുത്ര നദിക്കു കീഴിലൂടെ നിർമിക്കുന്ന 15.8 കിലോമീറ്റർ നീളമുള്ള ട്വിൻ-ട്യൂബ് ടണൽ പദ്ധതിക്ക് അനുമതി നൽകിയത്. റോഡ് വാഹനങ്ങളും റെയിൽ ഗതാഗതവും ഒരേസമയം കൈകാര്യം ചെയ്യാൻ കഴിയുന്ന രാജ്യത്തെ ആദ്യ അണ്ടർവാട്ടർ പദ്ധതിയാണിത്.

ബ്രഹ്മപുത്രയുടെ ഇരുകരകളിലുള്ള ഗോപുർ, നുമാലിഗഢ് എന്നിവടെ പദ്ധതി ബന്ധിപ്പിക്കും. ഇതോടെ മേഖലയുടെ ഏകീകരണവും തന്ത്രപ്രധാനമായ ഗതാഗത സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അണ്ടർവാട്ടർ ടണൽ സംവിധാനത്തിൽ രണ്ട് സമാന്തര ടണലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒരു ടണൽ രണ്ട് ലെയിൻ റോഡ് വാഹനങ്ങൾക്കായി മാറ്റിവെക്കും. മറ്റൊന്ന് സിംഗിൾ റെയിൽവേ ട്രാക്ക് സ്ഥാപിക്കുന്നതിനായാണ് ഉപയോഗിക്കുക. രണ്ട് ടണലുകളും ഏകദേശം 32 മീറ്റർ താഴ്ചയിലായിരിക്കും നിർമിക്കുക. ഇതോടെ വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും സങ്കീർണമായ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായി പദ്ധതി മാറും.
33.7 കിലോമീറ്റർ നീളമുള്ള അപ്രോച്ച് റോഡുകളും റെയിൽ പാതകളും ഉൾപ്പെടുന്ന സമഗ്ര പാക്കേജിന്റെ ഭാഗമായാണ് ടണൽ പദ്ധതി നടപ്പാക്കുന്നത്. ഏകദേശം ₹18,600 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ ധനസഹായം റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് മന്ത്രാലയം, റെയിൽവേ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവ ചേർന്ന് വഹിക്കും.
The Central Government approves India’s first-ever underwater rail-road tunnel in Assam. The 15.8 km twin-tube project under
