തദ്ദേശീയമായി നിർമ്മിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പലായ സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തതിനെ പ്രശംസിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാശ്രയത്വത്തിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയും സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി (ICG) തദ്ദേശീയമായി നിർമ്മിച്ച രണ്ട് മലിനീകരണ നിയന്ത്രണ കപ്പലുകളിൽ ആദ്യത്തേതും ഇതുവരെയുള്ള കോസ്റ്റ് ഗാർഡ് കപ്പലിലെ ഏറ്റവും വലിയ കപ്പലുമാണിത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് കഴിഞ്ഞ ദിവസം കപ്പൽ കമ്മീഷൻ ചെയ്തത്.

Samudra Pratap Pollution Control Vessel


ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിർമിച്ച രണ്ട് കപ്പലുകളിലെ ആദ്യത്തേതാണിത്. 114.5 മീറ്റർ നീളവും 4,200 ടൺ ഭാരവും വരുന്ന കപ്പലാണ് സമുദ്ര പ്രതാപ്. 22 നോട്ടിൽ കൂടുതൽ വേഗതയും 6,000 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാനും സാധിക്കുന്ന കപ്പൽ, സമുദ്ര മലിനീകരണ നിയന്ത്രണം, സമുദ്ര നിയമ നിർവ്വഹണം, തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, പ്രത്യേക സാമ്പത്തിക മേഖല സംരക്ഷിക്കൽ എന്നിവയിലാണ ശ്രദ്ധ കേന്ദ്രീകരിക്കുക.

30mm സിആർഎൻ-91 ഗൺ, ഇൻ്റഗ്രേറ്റഡ് ഫയർ കൺട്രോൾ സിസ്‌റ്റംസ് രണ്ട് 12.7എംഎം സ്‌റ്റെബിലൈസ്‌ഡ് റിമോട്ട് കൺട്രോൾ തോക്കുകൾ, തദ്ദേശീയമായി വികസിപ്പിച്ച ഇൻ്റഗ്രേറ്റഡ് ബ്രിഡ്‌ജ് സിസ്‌റ്റം, ഇൻ്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെൻ്റ് സിസ്‌റ്റം തുടങ്ങിയ സവിശേഷതകളുമുണ്ട്. ഇതോടൊപ്പം ഓട്ടോമേറ്റഡ് പവർ മാനേജ്മെൻ്റ് സിസ്‌റ്റം, ഷാഫ്റ്റ് ജനറേറ്റർ, സീ ബോട്ട് ഡേവിറ്റ്, ഡേവിറ്റുള്ള പിആർ ബോട്ട്, ഉയർന്ന ശേഷിയുള്ള ബാഹ്യ അഗ്നിശമന സംവിധാനം എന്നിവയുൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യയും കപ്പലിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

Prime Minister Modi lauds the commissioning of Samudra Pratap, the Indian Coast Guard’s largest indigenous pollution control vessel, built by Goa Shipyard to boost maritime self-reliance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version