കേവലം പത്ത്-പന്ത്രണ്ട് വർഷം മുമ്പ്! കാരണം ഇന്ത്യ ഒരിക്കലും ഉയരാത്ത, വളരാത്ത, അടിമ മനോഭാവത്തിൽ അകമേ കരിഞ്ഞും, ആഭ്യന്തര സംഘർഷങ്ങളിൽ നട്ടം തിരിഞ്ഞും, അതിർത്തിയിലെ ഒളിയുദ്ധങ്ങളിൽ വീർപ്പുമുട്ടിയും സ്വയം തകർന്നുപോകാവുന്ന ഒരു രാജ്യം. അതിനുമപ്പുറം ഒന്നും കേവലം ഈ മണ്ണിൽ നിന്ന് അവർക്ക് പ്രതീക്ഷിക്കാനായില്ല, അഥവാ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം! ഘടനാപരമായ പരിഷ്ക്കാരങ്ങളോടെ, ശക്തമായ ആഭ്യന്തര വളർച്ചയോടെ, ബുദ്ധിപരമായ സാമ്പത്തിക ആസൂത്രണത്തോടെ, ലോകത്തെ നിയന്ത്രിക്കാൻ തക്കവണ്ണമുള്ള നേതൃശേഷിയോടെ- ഇന്ത്യ നാലാം ലോക സാമ്പത്തിക ശക്തിയായി ഇന്ന് മാറിയിരിക്കുന്നു. ഇന്ത്യയ്ക്ക് സ്വപ്നം കാണാൻ പോലും കെൽപ്പില്ലെന്ന് സായിപ്പ് ഒരു ദശാബ്ദം മുമ്പ് വിധിച്ച ആ മൂന്നാം ലോക സാമ്പത്തിക കിരീടമില്ലെ, അത് രണ്ട് വർഷത്തിനകം ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് അതേ ആൾക്കാർ ഇന്ന് പ്രശംസിക്കുന്നു. എന്താണ് മാജിക്? എന്താണ് കാരണം? നേഷൻ ഫസ്റ്റ് എന്ന മനോഭാവം! അത്രതന്നെ!
പലകണക്കുകളും നമ്മുടെ നേട്ടത്തിന്റെ സാക്ഷ്യമായി പറയുന്നുണ്ടെങ്കിലും ആരും അധികം കേൾക്കാത്ത ചില അസാധാരണ മുന്നേറ്റങ്ങൾ പറയാം. ചെറിയ ചെറിയ കാര്യങ്ങളാണ്. പക്ഷെ ചെറിയ കാര്യങ്ങളിൽ പോലും ലക്ഷ്യത്തെ ചെയ്സ് ചെയ്യാനുള്ള എക്സ്ക്യൂഷനും പ്ലാനിംഗും ഉണ്ടല്ലോ, അതിപ്പോ ലോകം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.. ഓരോ ഇന്ത്യക്കാരനും ഇത് അറിഞ്ഞിരിക്കണം. നമ്മുടെ രാജ്യം സ്ഥാപിത വൈദ്യുത ശേഷിയിൽ, 50%-ഉം ഫോസിൽ ഫ്യൂഫൽ അല്ലാത്ത ഓൾട്ടർനേറ്റ് എനർജി ഉപയോഗിക്കുന്നു എന്ന ചരിത്രപരമായ നേട്ടം 2025-ൽ സ്വന്തമാക്കിയിരിക്കുന്നു.

സോളാർ, വിൻഡ്, ഹൈഡ്രോ, നൂക്ലിയർ മാർഗ്ഗങ്ങളിലൂടെ രാജ്യത്തിനാവശ്യമായ ഇലക്ട്രിസിറ്റി എനർജിയുടെ 50%-വും ഗ്രീൻ എനർജിയിലേക്ക് മാറിയിരിക്കുന്നു. അതിന്റെ ബ്യൂട്ടി എന്താണെന്ന് വെച്ചാൽ 2030-ലാണ് രാജ്യം ഈ നേട്ടം ലക്ഷ്യമിട്ടിരുന്നതെങ്കിൽ 5 വർഷം മുന്നേ ആ ലക്ഷ്യം നേടിയിരിക്കുന്നു എന്നർത്ഥം. എണ്ണയും ഗ്യാസും ഉൾപ്പ്ടെയുള്ള ഫോസിൽ ഫ്യൂവൽ ഇറക്കുമതിയിലെ അമിത വിധേയത്വം കുറയ്ക്കാനും, ഹരിത തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ലോകത്തിന്റെ ക്ലൈമറ്റ് ലീഡറായി ഇന്ത്യയെ ഉയർത്താനും ഈ നേട്ടം സഹായിക്കും. പല രാജ്യങ്ങളും ഫോസിൽ ഫ്യൂവലിൽ നിന്ന് ഗ്രീൻ എനർജിയിലേക്ക് മാറാൻ വലിയ ശ്രമം നടത്തുന്നുണ്ട്. പക്ഷെ നോൺ-ഫോസിൽ എനർജിയുടെ കപ്പാസിറ്റിയുമായി ബന്ധപ്പെട്ട COP26 എന്നറിയപ്പെടുന്ന Paris Agreement നടപ്പാക്കുന്ന ആദ്യ G20 രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. 10 വർഷം കൊണ്ട്1 കോടി വീടുകൾ സോളാർ വൈദ്യുതിയിലേക്ക് മാറിയിരിക്കുന്നു.
മറ്റൊന്ന് കൂടി പറയാം. സെമികണ്ടക്റ്റർ റെവല്യൂഷന്റെ വലിയ സ്വപ്നമാണ് ഇന്ത്യ ഇന്ന് ലോകത്തിന് നൽകുന്നത്. ചിപ്പുകളുടെ നിർമ്മാണത്തിന്റെ പൈലറ്റ് ലൈൻ 2025-ൽ പ്രധാനമന്ത്രിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടു. ഈ വർഷം നാല് ലോകോത്തര കമ്പനികൾ നമ്മുടെ രാജ്യത്ത് ചിപ്പുകളുടെ കൊമേഴ്യൽ പ്രൊഡക്ഷൻ തുടങ്ങുകയാണ്. Micron, CG Power, Kaynes Technology, പിന്നെ നമ്മുടെ Tata Electronics-ഉം! സ്ട്രാറ്റജിക്കലി ഇത് ഒരു വലിയ മുന്നേറ്റമാണ്. ടെക്നോളജിയിൽ സ്വാശ്രയത്വവും സെമികണ്ടക്റ്റർ സപ്ലൈ ചെയിനിൽ ലോകത്ത് നിർണ്ണായക സ്ഥാനവും ഇത് ഇന്ത്യക്ക് നേടിത്തരും. നിലവിൽ തായ്വാനിലും ദക്ഷിണ കൊറിയയിലുമായി ഒതുങ്ങിയിരിക്കുന്ന സെമികണ്ടക്റ്റർ മാനുഫാക്ചറിംഗിന്, പുതിയ അധ്യായം, ലോക ടെക് ഭൂപടത്തിൽ കുറിക്കാൻ, ഇന്ത്യയുടെ എൻട്രിക്ക് കഴിയും. അമേരിക്കയും ജപ്പാനും ഇക്കാര്യത്തിൽ ഇന്ത്യയെ ഉറ്റുനോക്കുന്നുണ്ട്. കാരണം ഡിഫൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്മ്യൂണിക്കേഷൻ രംഗത്തെ ജീവനാടിയാണ് സെമികമ്ടക്റ്റർ ചിപ്പുകൾ എന്ന് അറിയാമല്ലോ. അതുകൊണ്ട് ഫ്യൂച്ചർ ടെക്നോളജിയിലെ മർമ്മത്താണ് ഇന്ത്യ വിത്തിട്ട് വെള്ളമൊഴിച്ചുകൊണ്ടിരിക്കുന്നത്.

ടെക്നോളജിയിലെ ഇന്ത്യയുടെ ഈ അഗ്രസീവ് അപ്രോച്ച്, ഇല്ക്ട്രോണിക്സ് എക്സ്പോർട്ടിൽ ആകമാനം മാറ്റം വരുത്തും. കഴിഞ്ഞ 10 വർഷം കൊണ്ട് മൊബൈൽ ഫോണുകളുടേയും, ഇലക്ട്രോണിക്സ് പ്രൊഡക്റ്റുകളുടേയും എക്സ്പോർട്ട്- ആറ് ഇരട്ടി വർദ്ധിച്ച് പതിന്നൊര ലക്ഷം കോടിയോളമായിരിക്കുന്നു.

ലോകത്തെ ഏറ്റവും സങ്കീർണ്ണമായ ഒരു സാമ്പത്തിക ശക്തിയായ ഇന്ത്യ, ഇന്ന് ഏറ്റവും ഇന്റലിജന്റായ, അളക്കാനാകാത്ത സാമ്പത്തിക വിസ്മയമാണെന്ന്, പണ്ട് നമ്മളെ പരിഹസിച്ചവർ അംഗീകരിക്കുന്നു. അതിന് കാരണമുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര ഉപഭോഗം നമ്മുടെ ജിഡിപി-യുടെ 60%-ത്തെ സ്വാധീനിക്കുന്നു. ശക്തമായ മധ്യവർഗ്ഗവും, സ്പെൻഡിംഗ് പവറോടെ വളരുന്ന യുവജനങ്ങളും ശോഭനമായ വരും വർഷങ്ങളാണ് ഇന്ത്യയക്ക് നൽകുന്നത്. അതിന‍് കാരണം കഴിഞ്ഞ 10 വർഷം കൊണ്ട് ഇന്ത്യക്കാരന്റെ പെർക്യാപിറ്റ ഇൻകം, അഥവാ ആളോഹരി വരുമാനം വലിയതോതിൽ ഉയർന്നു.
ചുരുക്കത്തിൽ 2026-ൽ, കുറച്ചുകൂടി ശക്തിയാർജ്ജിക്കുന്ന ഒരു സാമ്പത്തിക സൂപ്പർ പവർ ആയി ഇന്ത്യ പരിവർത്തനത്തിന് വിധേയമാകും. ഇന്ത്യയുടെ ഉയർച്ചയ്ക്ക് കാരണം ഉറച്ച തീരുമാനം വേഗത്തിലെടുക്കുന്ന ഭരണ നിർവ്വഹണ സംവിധാനമാണ്. നേതൃത്വത്തിന്റെ ഘടനാപരമായ ചടുലതയുമാണ്. ചൈനയും ജർമ്മനിയേയും പോലെ, നമ്മളേക്കാൾ വലിയ എക്കോണമികളെ, പ്രായമാകുന്ന ജനസംഖ്യയെയും ഉയർന്ന കടബാധ്യതയെയും അലട്ടുമ്പോൾ, ഊർജ്ജ രംഗത്തും, ഇൻഫ്രയിലും, ഡിജിറ്റൽ ഫ്രീഡത്തിലും രാജ്യമാകമാനം യുവ മുന്നേറ്റം ഉറപ്പാക്കുകയാണ് ഇന്ത്യ. കാപ്പിലറ്റൽ എക്സ്പെൻഡിച്ചറിൽ ഭീമമായി നിക്ഷേപിച്ച് ഇന്ത്യ നാളേക്കുള്ള അവസരങ്ങൾ ബിൽഡ് ചെയ്യുകയാണ്. 2021-25 കാലത്ത് ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത തരത്തിൽ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി ഇന്ത്യ പണം ചിലവിടുന്നു.

കഴിഞ്ഞ പത്ത് വർഷക്കാലം ഒരു നേഷൻ ബിൽഡിംഗ് എക്സസൈസ് ആണ് നമ്മൾ ചെയ്തത്. നമ്മൾ ലോകത്തെ ഭരിക്കാൻ പോകുന്നതേയുള്ളൂ. രാജ്യം വളരുമ്പോൾ, ഇപ്പോഴും പട്ടിണിയാണെന്ന് വിലപിക്കുന്നവരോട് ഒരു വാക്ക് ആവർത്തിക്കട്ടെ, ഇന്ത്യ പോലെ ഭീമാകാരമായ ഒരു രാജ്യം ജനാധിപത്യം പിന്തുടരുന്നിടത്തോളം, വീട്ടിൽ ചോറും ജോലിയും കാറും പണവും ഒന്നും സർക്കാർ ഫ്രീയായി എത്തിക്കാൻ പോകുന്നില്ല. അവനവനെ തേച്ച് മിനുക്കി, ആത്മാർത്ഥതയോടെ നിങ്ങൾക്ക് ചെയ്യാനാകുന്ന മേഖലയിൽ ബുദ്ധിപരമായി മുന്നോട്ട് പോയാൽ.. രാജ്യം നേടുന്ന വിജയത്തിന്റെ പങ്കാളിയാകം. വിലാപവും വിമർശനവും പഴങ്കഥയാണ്. അത് ചിലവാകില്ല. ഇന്ത്യയെന്നല്ല, എവിടേയും. മുന്നോട്ടുള്ള വലിയ യാത്രയിൽ ലാഭത്തിന്റെ പങ്കുകാരനാകാൻ ഒപ്പമുണ്ടോ എന്നതാകും ഇനിയുള്ള ചോദ്യം.
Over the past decade, India has transformed from a struggling economy into a global powerhouse through strong leadership, strategic planning, and a “nation first” mindset. The country has achieved historic milestones in renewable energy, generating 50% of its electricity from solar, wind, hydro, and nuclear sources five years ahead of schedule, while creating millions of green jobs. India is also entering the semiconductor era, with major global companies starting chip production domestically, boosting technological self-reliance and electronics exports. Rapid infrastructure development, a growing middle class, and rising per capita income have strengthened domestic consumption, making India one of the most dynamic and resilient economies in the world, poised for even greater growth in the coming years.
