ബെംഗളൂരു–കഡപ്പ–വിജയവാഡ ഇക്കണോമിക് കോറിഡോർ (NH-544G) നിർമാണത്തിൽ നാല് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കി ദേശീയ പാതാ അതോറിറ്റി (NHAI). ആന്ധ്രാപ്രദേശിലെ പുട്ടപർത്തിക്ക് സമീപം നടത്തിയ നിർമാണത്തിലാണ് ആദ്യ രണ്ട് റെക്കോർഡുകൾ സ്ഥാപിച്ചത്. 24 മണിക്കൂറിനുള്ളിൽ 28.89 ലെയ്ൻ-കിലോമീറ്റർ (മൂന്ന് ലെയ്ൻ വീതിയിലുള്ള 9.63 കി.മീ.) ബിറ്റുമിനസ് കോൺക്രീറ്റ് തുടർച്ചയായി പണിതതാണ് ഒന്നാമത്തെ റെക്കോർഡ്. അതേ സമയം 10,655 മെട്രിക് ടൺ ബിറ്റുമിനസ് കോൺക്രീറ്റ് തുടർച്ചയായി പണിതതാണ് രണ്ടാമത്തെ ലോക റെക്കോർഡായത്.

NHAI Guinness World Records

ഇതിന്റെ തുടർച്ചയായി NHAI രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ കൂടി സൃഷ്ടിച്ചു. 57,500 മെട്രിക് ടൺ ബിറ്റുമിനസ് കോൺക്രീറ്റ് തുടർച്ചയായി പണിതതാണ് മൂന്നാമത്തെ റെക്കോർഡായത്. 156 ലെയ്ൻ-കിലോമീറ്റർ (മൂന്ന് ലെയ്ൻ വീതിയിലുള്ള 52 കി.മീ.) പാത തുടർച്ചയായി പേവിംഗ് ചെയ്തതിലൂടെ നാലാമത്തെ റെക്കോർഡും സ്വന്തമാക്കി. ഇതോടെ മുമ്പുണ്ടായിരുന്ന 84.4 ലെയ്ൻ-കിലോമീറ്റർ എന്ന ലോക റെക്കോർഡാണ് മറികടന്നത്. 343 കിലോമീറ്റർ നീളമുള്ള, ആക്‌സസ്-കൺട്രോൾഡ് സിക്സ് ലെയ്ൻ ഹൈവേയായ ഈ കോറിഡോർ പൂർത്തിയായാൽ ബെംഗളൂരു–വിജയവാഡ യാത്രാസമയം ഏകദേശം നാല് മണിക്കൂർ വരെ ചുരുങ്ങുമെന്ന് ദേശീയപാതാ അധികൃതർ അറിയിച്ചു.

NHAI sets four Guinness World Records during the construction of the Bengaluru-Kadapa-Vijayawada Economic Corridor, including the fastest bituminous concrete paving.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version