ചായ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് നമ്മളിൽ പലരും. രാജ്യത്ത് ഏറ്റവുമധികം തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം അസം ആണ്. ഇന്ത്യയിലെ തേയിലയുടെ പകുതിയിലധികവും ഉത്പാദിപ്പിക്കുന്ന സംസ്ഥാനം അതുകൊണ്ടുതന്നെ ടീ ക്യാപിറ്റൽ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു.

അനുയോജ്യമായ കാലാവസ്ഥയിൽ പരമ്പരാഗത നിർമാണ പ്രവർത്തനങ്ങളിലൂടെയാണ് അസമിൽ തേയില ഉത്പാദിപ്പിക്കുന്നത്. 2008 മുതൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (GI) ടാഗ് ലഭിച്ച അസം തേയില ലോകോത്തര നിലവാരവും വിശ്വസ്തതയും നിലനിർത്തുന്നു. വർഷംതോറും 700 മില്യൺ കിലോഗ്രാമിനടുത്ത് തേയില അസമിൽ ഉത്പാദിപ്പിക്കുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അസമിൽ തേയിലകൃഷി ആരംഭിച്ചത്. ഇന്ന് ബ്രഹ്മപുത്ര, ബരാക് നദികളുടെ ഫലഭൂയിഷ്ഠമായ താഴ്വരകളിലായി വ്യാപിച്ചുകിടക്കുന്ന 800ലധികം തേയിലത്തോട്ടങ്ങളാണ് സംസ്ഥാനത്തുള്ളത്. കടും രുചി, ആമ്പർ നിറം, മാൾട്ട് സമ്പന്നത എന്നിവയാണ് അസം ചായയെ വ്യത്യസ്തമാക്കുന്നത് അതിന്റെ. പ്രദേശത്തിന്റെ സവിശേഷമായ കാലാവസ്ഥയാണ് തേയില ഉത്പാദനത്തിനു മുതൽക്കൂട്ടാകുന്നത്. ഉയർന്ന മഴ, ഈർപ്പമുള്ള കാലാവസ്ഥ, പോഷകസമൃദ്ധമായ എക്കൽ മണ്ണ് എന്നിവ തേയില കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.
ഉത്പാദന തോതിലും ഗുണനിലവാരത്തിലും അസം ഇന്ത്യയിലെ തേയില വ്യവസായത്തിന്റെ കേന്ദ്രസ്ഥാനമാണ്. കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചേർന്ന് അസം ചായയ്ക്ക് സവിശേഷമായ രുചിയും ശക്തിയും നൽകുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തേയില ഉത്പാദക സംസ്ഥാനമായി അസം തുടരുകയും ‘ടീ ഗാർഡൻ ഓഫ് ഇന്ത്യ’ എന്ന പേര് ഉറപ്പിക്കുകയും ചെയ്യുന്നു
Discover why Assam is known as the Tea Capital of India. Producing over 50% of India’s tea, Assam is world-famous for its malty flavor, amber color, and historic tea gardens.
