ഈ വർഷം 19 യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്യാൻ നാവികസേന. ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ സേനാ വർദ്ധനയാണിത്. കഴിഞ്ഞ വർഷം നാവികസേന ഒരു അന്തർവാഹിനി ഉൾപ്പെടെ 14 കപ്പലുകൾ കമ്മീഷൻ ചെയ്തിരുന്നു. ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലായിരുന്നു ഉൽപാദന വേഗതയെന്നും ആഭ്യന്തര കപ്പൽനിർമ്മാണ ആവാസവ്യവസ്ഥയുടെ പക്വതയാണ് ഇത് പ്രകടമാക്കുന്നതെന്നും നാവികസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം നാവികസേനാ വിപുലീകരണത്തിന്റെ ഉന്നതിക്ക് സാക്ഷ്യം വഹിക്കും. കൂടുതൽ നീലഗിരി ക്ലാസ് മൾട്ടി-റോൾ സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ കൂട്ടിച്ചേർക്കുന്നത് അടക്കമുള്ള നവീകരണമാണ് നടക്കുക. ലീഡ് ഷിപ്പ് 2025 ജനുവരിയിൽ കമ്മീഷൻ ചെയ്തു. തുടർന്ന് 2025 ഓഗസ്റ്റിൽ ഐഎൻഎസ് ഹിമഗിരി, ഐഎൻഎസ് ഉദയഗിരി എന്നീ രണ്ട് കപ്പലുകൾ കൂടി കമ്മീഷൻ ചെയ്തു. ഈ വർഷം കുറഞ്ഞത് രണ്ടെണ്ണം കൂടി കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്ഷക് ക്ലാസിലെ സർവേ കപ്പലും നിസ്തർ ക്ലാസിലെ ഡൈവിംഗ് സപ്പോർട്ട് കപ്പലും പട്ടികയിൽ ഉൾപ്പെടുന്നു.
നാവികസേനയുടെ ദീർഘകാല ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ കപ്പൽ കമ്മീഷനുകൾ. 2035ഓടെ ഏകദേശം 200 പ്രധാന യുദ്ധക്കപ്പലുകളടങ്ങിയ ഫ്ലീറ്റ് ശക്തി രൂപപ്പെടുത്തുകയാണ് ഇന്ത്യൻ നാവികസേനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മൂന്ന് തദ്ദേശീയ വിമാനവാഹിനിക്കപ്പലുകളും ആറ് ആണവ സബ്മറൈനുകളും ഉൾപ്പെടുന്ന പുതിയ പദ്ധതികൾ നടപ്പാക്കാനും പദ്ധതിയുണ്ട്. പ്രോജക്ട് 75I, നെക്സ്റ്റ് ജനറേഷൻ മിസൈൽ വെസൽസ് (NGMV) തുടങ്ങിയ പദ്ധതികളും നാവികസേനയുടെ കരുത്തുറ്റ ഭാവിക്ക് തുടക്കം കുറിക്കും.
In a historic move, the Indian Navy is set to commission 19 warships in 2026, including Nilgiri-class stealth frigates. Discover how India is accelerating domestic shipbuilding to reach its goal of a 200-vessel fleet by 2035.
