നീതി ആയോഗ് പുറത്തിറക്കിയ പുതിയ കയറ്റുമതി റാങ്കിംഗ് പട്ടികയിൽ ഒന്നാമതായി മഹാരാഷ്ട്ര. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവയാണ് കയറ്റുമതിക്ക് സജ്ജമായ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ, ആദ്യ അഞ്ചിലുള്ളത്. മുൻവർഷത്തെ (2022) ഇപിഐയിൽ രണ്ടാമതായിരുന്ന മഹാരാഷ്ട്ര, ഇത്തവണ തമിഴ്നാടിനെ പിന്തള്ളി ഒന്നാമതെത്തുകയായിരുന്നു. കയറ്റുമതിയിലെ വൈവിധ്യവൽക്കരണം, മാനവ വിഭവ ശേഷി, എംഎസ്എംഇ (MSME) ആവാസവ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, നയപരമായ പിന്തുണ എന്നിവ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

അതേസയം, സംസ്ഥാനങ്ങളെ വിലയിരുത്തുന്നതിനുള്ള മുഴുവൻ രീതിശാസ്ത്രവും മാറിയതിനാൽ, EPI 2024 റാങ്കിംഗ് EPI 2022 മായി താരതമ്യപ്പെടുത്താനാവില്ലെന്ന് നീതി ആയോഗ് പറഞ്ഞു. ചെറിയ സംസ്ഥാനങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ റാങ്കിംഗിൽ ഉത്തരാഖണ്ഡ് ഒന്നാം സ്ഥാനത്താണ്. ജമ്മു കശ്മീർ, നാഗാലാൻഡ്, ദാദ്ര നാഗർ ഹവേലി, ദാമൻ ദിയു, ഗോവ എന്നിവയാണ് ഈ വിഭാഗത്തിൽ തൊട്ടുപിന്നിൽ.
Maharashtra clinches the top spot in NITI Aayog’s Export Preparedness Index (EPI). Check the rankings of Tamil Nadu, Gujarat, and other states in India’s export readiness.
