അലുമിനിയം കുക്ക് വെയറുകൾക്കും ബിവറേജ് കാനുകൾക്കും ബാധകമായ പുതിയ ഗുണനിലവാര നിയന്ത്രണ ഉത്തരവ് (QCO) പുറത്തിറക്കി കേന്ദ്ര സർക്കാർ. അലുമിനിയം പാത്രങ്ങളും കാനുകളും ഗുണനിലവാര നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തുന്ന ഉത്തരവ് പ്രകാരം ഇവയ്ക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സർട്ടിഫിക്കേഷനും BIS മാർക്കും നിർബന്ധമാക്കും. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) പുറത്തിറക്കിയ പുതിയ വിജ്ഞാപനം 2025ലെ ഉത്തരവിനെ മാറ്റിസ്ഥാപിക്കുന്നതാണ്. ഘട്ടംഘട്ടമായ നടപ്പാക്കൽ 2027 ഏപ്രിൽ വരെ നീളുമെന്നും മൈക്രോ സംരംഭങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു. 2024ൽ തന്നെ സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾ എന്നിവയ്ക്ക് BIS മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നുവെങ്കിലും, ഇപ്പോഴത്തെ വിജ്ഞാപനം അത് കൃത്യമായ ടൈംലൈൻ, ഇളവുകൾ, നടപ്പാക്കൽ സംവിധാനങ്ങൾ എന്നിവയോടെ നിയമപരമായി ശക്തിപ്പെടുത്തുന്നതാണ്.

പുതിയ ഉത്തരവ് ആഭ്യന്തര വിപണിക്കായി നിർമിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഉത്പന്നങ്ങൾക്കാണ് ബാധകമാകുക. അതേസമയം, കയറ്റുമതിക്ക് മാത്രമായി ഇന്ത്യയിൽ നിർമിക്കുന്ന ഉത്പന്നങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പൊതുവായ നിർമാതാക്കൾക്ക് 2026 ഒക്ടോബർ മുതൽ, ചെറുകിട സംരംഭങ്ങൾക്ക് 2027 ജനുവരി മുതൽ, മൈക്രോ സംരംഭങ്ങൾക്ക് 2027 ഏപ്രിൽ മുതൽ എന്നിങ്ങനെ ഉത്തരവ് ബാധകമാകും. നിലവിലുള്ള സ്റ്റോക്കുകൾ വിറ്റുതീർക്കാൻ ആറുമാസത്തെ ഇളവും അനുവദിച്ചിട്ടുണ്ട്. ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും നേരിട്ട് ബാധിക്കുന്ന ഉത്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയത്തിന്റെ ഭാഗമായാണ് നീക്കമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വ്യവസായ ആശങ്കകൾ പരിഗണിച്ച് കഴിഞ്ഞ രണ്ടുമാസത്തിനിടെ സർക്കാർ ഏകദേശം 50 QCOകൾ പിൻവലിച്ചതോടെ രാജ്യത്തെ മൊത്തം ഗുണനിലവാര നിയന്ത്രണ ഉത്തരവുകളുടെ എണ്ണം 712 ആയി കുറഞ്ഞിട്ടുണ്ട്
The Government of India has issued a new Quality Control Order (QCO) for aluminium cookware and beverage cans.All domestic and imported products must now carry the BIS mark, with a phased implementation starting from October 2026.